അനുബന്ധ വാര്‍ത്തകള്‍
- Bha Bha Ba Box Office: രണ്ടാം ദിനം വന്‍ ഇടിവ്; 'ഭ.ഭ.ബ' പരാജയത്തിലേക്കോ?
- 'കളങ്കാവല്‍' കടക്കാതെ 'ഭ.ഭ.ബ'; ദിലീപ്-മോഹന്‍ലാല്‍ ഷോ കൊണ്ടും കാര്യമില്ല !
- Mammootty - Cubes Entertainments Movie: മമ്മൂട്ടി-ക്യൂബ്‌സ് സിനിമയുടെ പ്രഖ്യാപനം ഇന്ന്
- Bha Bha Ba Movie: അതിജീവിതയെ അവഹേളിക്കുന്ന രംഗവും; ദിലീപ് ചിത്രത്തിനെതിരെ വിമര്‍ശനം (വീഡിയോ)
- ഇന്നസെന്റ് കുറച്ച് പണം കൊടുത്തു, താലിമാല മമ്മൂട്ടി വക; ശ്രീനിവാസന്റെ രജിസ്റ്റര്‍ വിവാഹം
Bha Bha Ba Box Office: അവധി ദിനത്തിലും ആളില്ല; ദിലീപ് ചിത്രം ബോക്‌സ്ഓഫീസില്‍ വീഴുന്നു, പരാജയത്തിലേക്ക്?
ആദ്യദിനം 7.20 കോടിയാണ് 'ഭ.ഭ.ബ' ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത്
Bha Bha Ba Box Office: ദിലീപ് ചിത്രം 'ഭ.ഭ.ബ'യ്ക്കു ബോക്‌സ്ഓഫീസില്‍ അടിതെറ്റുന്നു. മൂന്നാം ദിനമായ ഇന്നലെ (ശനി) ചിത്രത്തിന്റെ കളക്ഷന്‍ ആദ്യദിനത്തേക്കാള്‍ 50 ശതമാനം ഇടിഞ്ഞതായാണ് കണക്കുകള്‍. ബുക്ക് മൈ ഷോയില്‍ ഇന്നും (ഞായര്‍) ടിക്കറ്റ് ബുക്കിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.
ആദ്യദിനം 7.20 കോടിയാണ് 'ഭ.ഭ.ബ' ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത്. രണ്ടാം ദിനമായ വെള്ളിയാഴ്ച 3.30 കോടിയായി കുറഞ്ഞു. മൂന്നാം ദിനമായ ഇന്നലെ (ശനി) ഇത് 3.20 കോടിയായി പിന്നെയും ഇടിഞ്ഞു. ദിലീപിനൊപ്പം മോഹന്‍ലാല്‍ എത്തിയിട്ടും 'ഭ.ഭ.ബ'യ്ക്കു ബോക്‌സ്ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. ചിത്രത്തിന്റെ ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷന്‍ 13 കോടിയായിട്ടുണ്ട്.
വേള്‍ഡ് വൈഡായി 14.82 കോടിയാണ് 'ഭ.ഭ.ബ' ആദ്യദിനം കളക്ട് ചെയ്തത്. മമ്മൂട്ടി ചിത്രം 'കളങ്കാവല്‍' ആദ്യദിനം വേള്‍ഡ് വൈഡായി 15.66 കോടി കളക്ട് ചെയ്തിരുന്നു. ദിലീപിനൊപ്പം മോഹന്‍ലാല്‍ എത്തിയിട്ടും 'ഭ.ഭ.ബ'യ്ക്കു കളങ്കാവല്‍ മറികടക്കാന്‍ സാധിച്ചിട്ടില്ല. വന്‍ മുതല്‍മുടക്കില്‍ ഒരുക്കിയിരിക്കുന്ന 'ഭ.ഭ.ബ' സാമ്പത്തികമായി ലാഭമാകണമെങ്കില്‍ 60 കോടിക്കു മുകളിലെങ്കിലും കളക്ട് ചെയ്യണം.
നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത 'ഭ.ഭ.ബ'യ്ക്കു ആദ്യദിനം മുതല്‍ നെഗറ്റീവ് അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. പ്രേക്ഷകരില്‍ നിന്ന് മോശം അഭിപ്രായം ലഭിച്ചതും ബുക്ക് മൈ ഷോയില്‍ റേറ്റിങ് വലിയ രീതിയില്‍ കുറഞ്ഞതും ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് പ്രകടനത്തെ സാരമായി ബാധിച്ചു.