1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dileep’s ‘Bha Bha Ba’ to Get a Second Part, Makers Confirm

Bha Bha Ba Sequel: ഇനി ലാലേട്ടന്റെ അഴിഞ്ഞാട്ടം,'ഭാ ഭാ ബാ'യ്ക്ക് രണ്ടാം ഭാഗം വരുമെന്ന് സംവിധായകന്‍

Bha Bha Ba Social Media Response, Bha Bha Ba, Dileep Bha Bha Ba, Mohanlal Bha Bha Ba, Dileep Movie Bha Bha Ba Review in Malayalam, ഭ.ഭ.ബ മൂവി, ദിലീപ്, മോഹന്‍ലാല്‍ ഭ.ഭ.ബ
ദിലീപ് നായകനായെത്തിയ പുതുമുഖ സംവിധായകന്‍ ധനഞ്ജയ് ശങ്കര്‍ ഒരുക്കിയ ഭ ഭ ബായ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെളിപ്പെടുത്തി സംവിധായകന്‍. സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്നും ഇതിന്റെ സൂചനകള്‍ ആദ്യഭാഗത്തിലുണ്ടെന്നും രണ്ടാം ഭാഗത്തില്‍ ഇതെല്ലാം വിശദമായി അവതരിപ്പിക്കുമെന്നും നിര്‍മാതാക്കളും സംവിധായകനും വ്യക്തമാക്കി. ചിത്രത്തിന്റെ കഥയും തിരക്കഥയുമെല്ലാം 2 ഭാഗങ്ങളായി ചെയ്യാനായി രൂപകല്പന ചെയ്തതാണെന്നും സംവിധായകന്‍ വ്യക്തമാക്കി.
 
ഭ ഭ ബ രണ്ടാം ഭാഗമൊരുങ്ങുമ്പോള്‍ ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തിലെത്തിയ മോഹന്‍ലാലിന് കൂടുതല്‍ പ്രാധാന്യമുണ്ടാകുമെന്നാണ് സൂചന. ദിലീപും മോഹന്‍ലാലും ഒരുമിക്കുന്ന പാര്‍ട്ട് 2വില്‍ ഇരുവരും തമ്മിലുള്ള ബന്ധമാകും കൂടുതല്‍ പറയുക. ഡിസംബര്‍ 18ന് റിലീസായ ഭഭബ ആദ്യ ഭാഗത്തില്‍ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരടങ്ങുന്ന വലിയ താരനിര സിനിമയിലുണ്ടായിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ നിര്‍മിച്ച സിനിമയ്ക്ക് സമ്മിശ്രമായ പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.
അടുത്ത ലേഖനം
Bha Bha Ba Box Office: ക്രിസ്മസ് തൂക്കാന്‍ വന്നിട്ട് അവധി ദിനത്തിലും ആളില്ലാത്ത അവസ്ഥ; 'ഭ.ഭ.ബ'യ്ക്കും ദിലീപിനും അടിതെറ്റി