അനുബന്ധ വാര്‍ത്തകള്‍
- Bigg Boss Malayalam Season 7: പിആര്‍ ഗിമ്മിക്കുകള്ക്കാണോ കപ്പ് കൊടുക്കുന്നത്? ജനപ്രീതി ഉണ്ടായിട്ടും അനീഷിനെ തഴഞ്ഞതില്‍ പ്രതിഷേധം
- Bigg Boss Malayalam Season 7 Grand Finale: കപ്പ് തൂക്കാന്‍ അനീഷ്, രണ്ടാമത് അനുമോളോ അക്ബറോ? ഗ്രാന്‍ഡ് ഫിനാലെ ഇന്ന്
- Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു
- എനിക്ക് ഒരു ദിവസത്തേക്ക് 25,000 രൂപ ലഭിച്ചിട്ടുണ്ട്; ബിഗ് ബോസ് പ്രതിഫലം വെളിപ്പെടുത്തി ഡോക്ടര്‍ റോബിന്
- Bigg Boss Malayalam Season 7: ബിഗ് ബോസില്‍ നിന്ന് രണ്ട് പേര് പുറത്ത്; റെന ഫാത്തിമയും ആര്യനും ഇറങ്ങി
സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ
തങ്ങള്‍ക്കിടയിലേക്ക് മൂന്നാമതൊരാള്‍ വന്നതല്ല വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് സജ്‌ന
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ താരദമ്പതികളാണ് ഫിറോസ് ഖാനും സജ്‌ന നൂറും. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തിയത് സിനിമാ-സീരിയല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും ദാമ്പത്യം തകരാന്‍ കാരണം സിനിമാ മേഖലയിലുള്ള മറ്റൊരു വ്യക്തിയുമായുള്ള സജ്‌നയുടെ പ്രണയബന്ധമാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് സജ്‌ന നൂര്‍.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം
തങ്ങള്‍ക്കിടയിലേക്ക് മൂന്നാമതൊരാള്‍ വന്നതല്ല വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് സജ്‌ന വ്യക്തമാക്കി. താന്‍ പങ്കുവെച്ച ഒരു ഫോട്ടോയെ മുന്‍നിര്‍ത്തി മറ്റൊരാളെ വിവാഹമോചനത്തിന് കാരണക്കാരനാക്കുന്നത് മോശമായ പ്രവണതയാണെന്ന് സജ്‌ന പറഞ്ഞു. 'ഞങ്ങളുടെ ഇടയിലേക്ക് മൂന്നാമതൊരാള്‍ വന്നിട്ടില്ല. ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് ഞാനും ഫിറോസിക്കയും നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. വ്യക്തിപരമായ പല കാര്യങ്ങളും പരസ്പരം സംസാരിച്ചു തീര്‍ത്താണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഞങ്ങള്‍ പോലും ചിന്തിക്കാത്ത തരത്തിലുള്ളതാണ്.' - സജ്‌ന വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് തങ്ങളുടെ കുട്ടികളെ മാനസികമായി ബാധിക്കുമെന്ന ആശങ്കയും സജ്‌ന പങ്കുവെച്ചു. 'പപ്പയും മമ്മയും പിരിയാന്‍ കാരണം ഇത്തരം കാര്യങ്ങളാണോ എന്ന് കുട്ടികള്‍ ചിന്തിച്ചു തുടങ്ങും. അവരെ ഇത് വേദനിപ്പിക്കും. ദയവുചെയ്ത് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടക്കരുത്' എന്ന് സജ്‌ന അഭ്യര്‍ത്ഥിച്ചു.
വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണെന്ന് സജ്‌ന പറഞ്ഞു. മക്കളുടെ കാര്യങ്ങള്‍ക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കും പരസ്പരം സംസാരിക്കാറുണ്ടെന്നും സജ്‌ന കൂട്ടിചേര്‍ത്തു. ഭാവിയില്‍ ഫിറോസിന്റെ ജീവിതത്തിലോ തന്റെ ജീവിതത്തിലോ പുതിയൊരാള്‍ വന്നാലും അത് തങ്ങള്‍ക്കിടയിലെ പ്രശ്‌നമല്ലെന്നും വളരെ വ്യക്തതയോടെ എടുത്ത തീരുമാനമാണ് ഈ വേര്‍പിരിയലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമാ മേഖലയിലെ ഒരു പ്രമുഖനുമായി സജ്‌ന നാല് വര്‍ഷമായി പ്രണയത്തിലാണെന്നും ഇതാണ് ഫിറോസുമായുള്ള ബന്ധം തകരാന്‍ കാരണമെന്നുമായിരുന്നു യൂട്യൂബ് ചാനലുകളിലും മറ്റും പ്രചരിച്ച പ്രധാന ആരോപണം. ഇതിനാണ് സജ്‌ന ഇപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയിരിക്കുന്നത്. ബിഗ് ബോസിന് ശേഷം ശ്രദ്ധേയമായ നിരവധി പ്രോജക്ടുകളില്‍ സജ്‌ന സജീവമാണ്.