1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bethlehem Kudumba Unit World Wide Collection Day 1

ഖലീഫ വീഴുന്നു; കളംപിടിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ്

Bethlehem Kudumba Unit, Bethlehem Kudumba Unit Review, Bethlehem Kudumba Unit Theater Response, Nivin Pauly Bethlehem Kudumba Unit
ഓണം വിന്നറായി നിവിൻ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ്. പൃഥ്വിരാജ് ചിത്രം ഖലീഫയെ മറികടന്നാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ കുതിപ്പ്. ഓണം അവധി ദിവസങ്ങൾ നിവിൻ പോളി തൂക്കുമെന്ന് ആദ്യദിനത്തിലെ ബോക്‌സ്ഓഫീസ് കണക്കുകളിൽ നിന്ന് വ്യക്തം. 
 
ആദ്യദിനം അഞ്ച് കോടിക്കടുത്ത് 
 
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. റിലീസ് ദിനം ഇന്ത്യ നെറ്റ് കളക്ഷൻ 4.70 കോടിയാണ്. 1,507 ഷോകളിൽ നിന്നായി ഇന്ത്യ ഗ്രോസ് കളക്ഷൻ 5.45 കോടിയാണ്. വേൾഡ് വൈഡായി 13 കോടിക്ക് മുകളിൽ ചിത്രം നേടിയേക്കുമെന്നാണ് സൂചന. 
 
ഖലീഫ കളക്ഷൻ 
 
പൃഥ്വിരാജ് നായകനായ ഖലീഫ ആദ്യദിനം നേടിയത് 5.68 കോടിയാണ്. ബെത്‌ലഹേം കുടുംബ യൂണിറ്റിനേക്കാൾ കൂടുതൽ സ്‌ക്രീനുകളിൽ ഖലീഫ പ്രദർശിപ്പിച്ചിരുന്നു. ബെത്‌ലഹേം കുടുംബ യൂണിറ്റിന് മികച്ച അഭിപ്രായം ലഭിച്ചതിനാൽ ഖലീഫ കളിക്കുന്ന പല സ്‌ക്രീനുകളും നിവിൻ പോളി ചിത്രം സ്വന്തമാക്കാനാണ് സാധ്യത. 
 
ബുക്കിങ്ങിൽ വൻ കുതിപ്പ് 
 
ബുക്ക് മൈ ഷോയിൽ നിവിൻ പോളി ചിത്രത്തിനാണ് ഡിമാൻഡ്. ആദ്യദിനം ബുക്കിങ് മണിക്കൂറിൽ 25,000 പോലും കടന്നു. ഇന്നും നാളെയും ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷൻ ആദ്യദിനത്തേക്കാൾ ഉയരുമെന്ന് ഉറപ്പാണ്. 
 
നിവിൻ പോളിയുടെ ഏറ്റവും വലിയ വിജയം? 
 
ബെത്‌ലഹേം കുടുംബ യൂണിറ്റ് നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാകാനാണ് സാധ്യത. വേൾഡ് വൈഡായി 200 കോടി നേടുമെന്നാണ് പ്രവചനം. Also Read: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ കളക്ടറുടെ ഉത്തരവ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സൂര്യമാനസത്തിൽ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച നടി സൗകർ ജാനകി അന്തരിച്ചു