1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bethlehem Kudumba Unit Review

Bethlehem Kudumba Unit Theater Response: നിവിൻ തൂക്കുമോ? ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ അറിയാം

ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

Bethlehem Kudumba Unit, Bethlehem Kudumba Unit Review, Bethlehem Kudumba Unit Theater Response, Nivin Pauly Bethlehem Kudumba Unit
Bethlehem Kudumba Unit Movie Review, Theater Response Live Updates

Bethlehem Kudumba Unit Theater Response: നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഇന്നുമുതൽ. രാവിലെ ഒൻപതിനാണ് ആദ്യ ഷോ. 12 മണിയോടെ പ്രേക്ഷക പ്രതികരണങ്ങൾ അറിയാം. 
 
ഓണം നിവിൻ തൂക്കുമോ? 
 
ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡിക്കും റൊമാൻസിനും പ്രാധാന്യം നൽകിയുള്ള ചിത്രം കുടുംബ പ്രേക്ഷകരെ ലക്ഷ്യംവെച്ചാണ് തിയറ്ററുകളിലെത്തുന്നത്. പ്രായ വ്യത്യാസമുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. നിവിൻ പോളി തന്റെ സ്വതസിദ്ധമായ കാമുകൻ വേഷത്തിലെത്തുമ്പോൾ അത് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. കിരൺ ജോസിക്കൊപ്പം ഗിരീഷ് എ.ഡി. കൂടി ചേർന്നാണ് തിരക്കഥ. സംഗീത് പ്രതാപും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. ഇന്നലെ റിലീസ് ചെയ്ത 'ഖലീഫ' അത്ര മികച്ച അഭിപ്രായം ലഭിക്കാത്തതിനാൽ അത് 'ബെത്ലഹേം കുടുംബ യൂണിറ്റി'ന് ഗുണമാകും. മികച്ച അഭിപ്രായം ലഭിച്ചാൽ നിവിൻ പോളി ഓണം വിന്നറാകുമെന്ന് ഉറപ്പാണ്. 


വമ്പൻ താരനിര 
 
നിവിൻ പോളി, മമിത ബൈജു എന്നിവർക്കൊപ്പം വിനയ് ഫോർട്ട്, സ്രിന്റ, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, മീനാക്ഷി രവീന്ദ്രൻ, സംഗീത് പ്രതാപ് എന്നിവർ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. 
 
അണിയറയിലും പ്രമുഖർ 
 
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. വിഷ്ണു വിജയ് ആണ് സംഗീതം. ഛായാഗ്രഹണം അജ്മൽ സാബു. 
 
പ്രമേയം 
 
പ്രായ വ്യത്യാസമുള്ള രണ്ട് പേർക്കിടയിലെ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ക്രിസ്ത്യൻ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. സിനിമയുടെ ട്രെയ്‌ലറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. Also Read: സ്ത്രീകളിലെ ആത്മരതിയുടെ കാണാക്കയങ്ങൾ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അപ്പൻ മരിച്ച സമയത്ത് പത്രത്തിൽ വാർത്ത കൊടുക്കാൻ പോലും കാശുണ്ടായിരുന്നില്ല; കുഞ്ചാക്കോ ബോബൻ