സൂര്യമാനസത്തിൽ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച നടി സൗകർ ജാനകി അന്തരിച്ചു
തെന്നിന്ത്യൻ സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു സൗകർ ജാനകി
പ്രശസ്ത നടി സൗകർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരണം. ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണം സ്ഥിരീകിച്ചത്.
തെന്നിന്ത്യൻ സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു സൗകർ ജാനകി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 450 ൽ അധികം സിനിമകളിൽ അഭിനയിച്ചു. 300 ലേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്ത സൂര്യമാനസത്തിൽ സൗകർ ജാനകി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ പുട്ടുറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷമാണ് ചെയ്തിരിക്കുന്നത്.
1950 ൽ എൽ.വി.പ്രസാദ് സംവിധാനം ചെയ്ത ഷാവുകരു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1952 ൽ ടിആർ സുന്ദരം സംവിധാനം ചെയ്ത വലയപതി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി.