1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Om Dhanush Mammootty Day 1 Advance Booking

മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?

Dhanush, Mammootty, Om, Mammootty Dhanush Movie, Mammootty Movie Om Synopsis Dhanush, Om Movie Synopsis
ധനുഷിനെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത 'ഓംഃ ചാപ്റ്റർ 1 ഉധിരം' തിയറ്ററുകളിലേക്ക്. നാളെ രാവിലെ ആറിനാണ് ആദ്യ ഷോ. തമിഴ്‌നാട്ടിലും കേരളത്തിലും അടക്കം പുലർച്ചെ ആറിന് ഷോ ആരംഭിക്കും. രാവിലെ ഒൻപത് മണിയോടെ ആദ്യ പ്രതികരണങ്ങൾ വന്നുതുടങ്ങും. 
 
സാക്‌നിൽക് റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ വേൾഡ് വൈഡ് അഡ്വാൻസ് ബുക്കിങ് ഏഴ് കോടി കടന്നു. ഇന്ന് ഉച്ചയ്ക്ക് 12 വരെയുള്ള കണക്ക് പ്രകാരമാണ് 7.32 കോടി വേൾഡ് വൈഡ് അഡ്വാൻസ് ബുക്കിങ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇന്ന് വൈകിട്ട് ആയപ്പോൾ വേൾഡ് വൈഡ് പ്രീ സെയിൽ 13.40 കോടിയായിട്ടുണ്ട്. 
 
തമിഴ്‌നാട്ടിൽ നിന്ന് 10 കോടിയാണ് അഡ്വാൻസ് ബുക്കിങ്. കേരളത്തിൽ നിന്ന് മാത്രമായി രണ്ട് കോടി. ധനുഷിന്റെ 'റായൻ' ആയിരുന്നു 6.15 കോടിയുമായി അഡ്വാൻസ് കളക്ഷനിൽ മുന്നിൽ. 
 
മികച്ച പ്രതികരണങ്ങൾ ലഭിച്ചാൽ ബോക്‌സ്ഓഫീസിൽ നിന്ന് ആദ്യദിനം വേൾഡ് വൈഡായി 20 കോടിക്കടുത്ത് നേടാൻ ഓമിന് സാധിച്ചേക്കും. അങ്ങനെ വന്നാൽ ധനുഷിന്റെ ഏറ്റവും ഉയർന്ന ആദ്യദിന വേൾഡ് കളക്ഷനായി ഇത് മാറും. റായൻ നേടിയ 15.67 കോടിയാണ് ധനുഷിന്റെ ഏറ്റവും ഉയർന്ന ആദ്യദിന വേൾഡ് വൈഡ് കളക്ഷൻ. Also Read: ഞാൻ മുടി മുറിക്കുമെന്ന് ആരും കരുതിയില്ല, എന്നെ വീഡിയോ കോളിൽ കണ്ട് അമ്മ ഞെട്ടി : സായ് പല്ലവി
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അമൽ നീരദിന് അടിതെറ്റിയോ? ബോക്‌സ്ഓഫീസിലും 'ബാച്ച്‌ലർ പാർട്ടി 2' വീഴുന്നു