'ഓം' സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇതാ
Dhanush and Mammootty
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിച്ച 'ഓംഃ - ചാപ്റ്റർ 1, ഉധിരം' ആദ്യ ഷോ പൂർത്തിയായി. ശരാശരിക്ക് മുകളിൽ, മികച്ചത് എന്നീ അഭിപ്രായങ്ങളാണ് പൊതുവെ പ്രേക്ഷകരിൽ നിന്ന് ചിത്രത്തിനു ലഭിക്കുന്നത്. ഗംഭീര ആദ്യ പകുതിയും ഫ്‌ളാറ്റായി പോയ രണ്ടാം പകുതിയുമാണ് സിനിമയുടേത്.
സമൂഹമാധ്യമങ്ങളിൽ ആദ്യ ഷോയ്ക്ക് ശേഷം വന്ന പ്രതികരണങ്ങൾ വായിക്കാം:
' അതിഗംഭീര ആദ്യപകുതി. രണ്ടാം പകുതിയിൽ പടം ഫ്‌ളാറ്റായി പോയി. ഫൈനൽ ആക്ടും ശരാശരി മാത്രം. എങ്കിലും ഒരു തവണ തിയറ്ററിൽ കാണാനുള്ള പടമുണ്ട്. സായ് അഭയങ്കാറിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ഹൈലൈറ്റ് ആണ്.'
' മാസ് മാത്രമല്ല ക്ലാസും ആണ് ഓം. ആദ്യ പകുതിയിൽ മാസ് സീനുകൾക്കാണ് പ്രാധാന്യമെങ്കിൽ രണ്ടാം പകുതി ഇമോഷണൽ ഡ്രാമയാണ്. ക്ലൈമാക്‌സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു. ധനുഷിനൊപ്പം മമ്മൂട്ടിയും സായ് പല്ലവിയും കസറി.'
'കുറച്ചൂടെ ബെറ്റർ സെക്കണ്ട് ഹാഫ് ഉണ്ടായിരുന്നേൽ നല്ല അടി അടിക്കാമായിരുന്നു, ബെറ്റർ സെക്കന്റ് ഹാഫ് ഈ പടം അർഹിച്ചിരുന്നു. കിടിലൻ ആയി പോയ ഫസ്റ്റ് ഹാഫ് വിത്ത് നല്ല ഇന്റർവെൽ. പക്ഷേ ആ ഒരു ഇത്, സെക്കന്റ് ഹാഫിൽ നിലനിർത്താൻ പറ്റിയില്ല എന്ന് തോന്നി. ധനുഷ്, ഇക്കാ, സായ് പല്ലവി, ശ്രീലീല, ഇന്ദ്രൻസ് ഒക്കെ അടിപൊളി. സായ് അഭയങ്കാർ കത്തിക്കൽ പടത്തിനെ നല്ലോണം എലവേറ്റ് ചെയ്യുന്നുമുണ്ട്. വീഴാ വീരാ പാട്ടൊക്കെ ലിറ്ററലി തിയേറ്റർ കുലുക്കി. ആ പാട്ടിന്റെ placement ഒക്കെ കിടു ആയിരുന്നു, പക്ഷെ ഇമ്പാക്ട് കുറച്ചൂടെ കിട്ടിയേനെ, ബെറ്റർ ഫൈറ്റ് ആയിരുന്നേൽ.. മോശമല്ല. കാണാം.'
' മമ്മൂട്ടിയെ ഇങ്ങനെ പ്രസന്റ് ചെയ്യുന്നത് കാണുമ്പോൾ മലയാളികൾക്കും സന്തോഷം തോന്നും. അത്രയും പ്രാധാന്യമുള്ള കഥാപാത്രം. സെക്കന്റ് ഹാഫിലെ ഇമോഷണൽ രംഗങ്ങളിൽ മമ്മൂട്ടി മികച്ച പ്രകടനം നടത്തി.'
' മമ്മൂട്ടിയും ധനുഷും മാത്രമല്ല സായ് പല്ലവിയും സായ് അഭയങ്കാറും കൈയടി അർഹിക്കുന്നു. മികച്ച ആദ്യ പകുതിയും ശരാശരി രണ്ടാം പകുതിയും.' Also Read: കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത
