ഓണം കളറാക്കാൻ നിവിൻ പോളിയും മമിതയും നാളെ എത്തും
നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' നാളെ (ഓഗസ്റ്റ് 21) തിയറ്ററുകളിൽ. രാവിലെ ഒൻപതിനാണ് ആദ്യ ഷോ. 12 മണിയോടെ പ്രേക്ഷക പ്രതികരണങ്ങൾ അറിയാം.
ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡിക്കും റൊമാൻസിനും പ്രാധാന്യം നൽകിയുള്ള ചിത്രം കുടുംബ പ്രേക്ഷകരെ ലക്ഷ്യംവെച്ചാണ് തിയറ്ററുകളിലെത്തുന്നത്. പ്രായ വ്യത്യാസമുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. നിവിൻ പോളി തന്റെ സ്വതസിദ്ധമായ കാമുകൻ വേഷത്തിലെത്തുമ്പോൾ അത് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. കിരൺ ജോസിക്കൊപ്പം ഗിരീഷ് എ.ഡി. കൂടി ചേർന്നാണ് തിരക്കഥ. സംഗീത് പ്രതാപും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു.
ഇന്ന് റിലീസ് ചെയ്ത 'ഖലീഫ' അത്ര മികച്ച അഭിപ്രായം ലഭിക്കാത്തതിനാൽ അത് 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന് ഗുണമാകും. മികച്ച അഭിപ്രായം ലഭിച്ചാൽ നിവിൻ പോളി ഓണം വിന്നറാകുമെന്ന് ഉറപ്പാണ്.