1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. OM Movie Release Show Responses

OM Movie Fans Show Review: ധനുഷിനെ സൈഡാക്കിയോ മമ്മൂട്ടി? 'ഓംഃ' തിയറ്ററുകളിൽ, ആദ്യ പ്രതികരണങ്ങൾ വായിക്കാം

Mammootty, Om, Dhanush, Mammootty and Dhanush, Om Movie Poster, Mammootty Removed Megastar Title from Social Media
OM Movie Fans Show Review: എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന 'ഓംഃ ചാപ്റ്റർ 1' തിയറ്ററുകളിൽ. പുലർച്ചെ ആറിന് ആദ്യ ഷോ ആരംഭിച്ചു. രാവിലെ ഒൻപത് മണിയോടെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങൾ അറിയാം. 
 
മമ്മൂട്ടിയും ധനുഷും ഒന്നിക്കുമ്പോൾ 
 
പേരൻപിന് ശേഷം മമ്മൂട്ടി തമിഴിൽ എത്തുമ്പോൾ പ്രതീക്ഷകൾ വാനോളം. ധനുഷ് തന്നെയാണ് ഈ ചിത്രത്തിലേക്ക് മമ്മൂട്ടിയെ സജസ്റ്റ് ചെയ്തത്. ബർമ കാർത്തികേയൻ എന്ന കഥാപാത്രത്തെയാണ് ഓമിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുപ്രസിദ്ധ ചന്ദനക്കടത്ത് സംഘത്തിന്റെ തലവനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഈ സംഘത്തിനൊപ്പം അണ്ടർ കവർ ഏജന്റ് ആയി ചേരുന്ന ഓഫീസർ ആണ് ധനുഷ്. മമ്മൂട്ടിക്കും തനിക്കും നായകപ്രാധാന്യമുള്ള ചിത്രമാണ് ഓംഃ എന്ന് ധനുഷ് വെളിപ്പെടുത്തിയിരുന്നു. 
 
രാജ്കുമാർ പെരിയസാമിയുടെ രണ്ടാമത്തെ ചിത്രം 
 
രാജ്കുമാർ പെരിയസാമി കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഓംഃ' നിർമിച്ചിരിക്കുന്നത് ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്മത് എന്നിവർ ചേർന്നാണ്. അമരന് ശേഷം രാജ്കുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം. സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ. നസിറുദ്ദീൻ ഷായും ഇന്ദ്രൻസും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സായ് അഭയങ്കർ ആണ് ചിത്രത്തിന്റെ സംഗീതം. Also Read: 'നീയും നിന്റെ ആളുകളും ഇന്ത്യയിൽ വെച്ച് എന്താണ് കാണിച്ചതെന്ന് ഞങ്ങൾ കണ്ടതാണ്'; ജയ്‌സ്വാളിന് വയറുനിറച്ച് കൊടുത്ത് കിവീസ് താരം
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?