Onam 2026 Box Office: പൃഥ്വിരാജിന്റെ 'ആക്ഷൻ' നിവിന്റെ 'ചിരിയിൽ' വീഴുമോ?
ജിനു എബ്രഹാമിന്റെ കഥയിൽ വൈശാഖ് സംവിധാനം ചെയ്ത 'ഖലീഫ' നാളെയാണ് റിലീസ്
Khalifa vs Bethlehem Kudumba Unit
Onam 2026 Box Office: ഈ ഓണത്തിന് മലയാളം ബോക്‌സ്ഓഫീസിൽ വമ്പൻ പോര്. ഓഗസ്റ്റ് 20 (വ്യാഴം) പൃഥ്വിരാജിന്റെ 'ഖലീഫ' തിയറ്ററുകളിലെത്തും. തൊട്ടുപിന്നാലെ നിവിൻ പോളിയുടെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' റിലീസ് ചെയ്യും.
ഖലീഫ
ജിനു എബ്രഹാമിന്റെ കഥയിൽ വൈശാഖ് സംവിധാനം ചെയ്ത 'ഖലീഫ' നാളെയാണ് റിലീസ്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മോഹൻലാൽ സുപ്രധാന കാമിയോ വേഷത്തിലെത്തും. സ്വർണ്ണക്കടത്താണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ആക്ഷൻ ക്രൈം ത്രില്ലറാണ് ചിത്രത്തിന്റെ ഴോണർ. ഓണത്തിനു ഏറ്റവും ഉയർന്ന ആദ്യദിന ബോക്‌സ്ഓഫീസ് കളക്ഷൻ പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണിത്.
ബെത്‌ലഹേം കുടുംബയൂണിറ്റ്
നിവിൻ പോളി, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണ് റിലീസ്. കോമഡിക്കും റൊമാൻസിനും പ്രാധാന്യം നൽകിയുള്ള ചിത്രം കുടുംബ പ്രേക്ഷകരെ ലക്ഷ്യംവെച്ചാണ് തിയറ്ററുകളിലെത്തുന്നത്. പ്രായ വ്യത്യാസമുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. നിവിൻ പോളി തന്റെ സ്വതസിദ്ധമായ കാമുകൻ വേഷത്തിലെത്തുമ്പോൾ അത് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. കിരൺ ജോസിക്കൊപ്പം ഗിരീഷ് എ.ഡി. കൂടി ചേർന്നാണ് തിരക്കഥ. സംഗീത് പ്രതാപും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു.
ദുൽഖർ ഓണത്തിനില്ല
ഓണം റിലീസ് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ച 'ഐ ആം ഗെയിം' റിലീസ് നീട്ടിയത് ആരാധകരെ നിരാശരാക്കുന്നു. ഓഗസ്റ്റ് 20 ന് എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ വിവരം അനുസരിച്ച് സെപ്റ്റംബർ മൂന്നിലേക്ക് റിലീസ് മാറ്റി. ആർ.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ചൂതാട്ടത്തിന്റെ കഥയാണ് പറയുന്നത്. Also Read: ബിജെപിക്കെതിരെ അടുത്ത പടയൊരുക്കം; ഇനി സ്‌കൂൾ പിള്ളേരുടെ 'ലൈക്ക്' വാങ്ങും, മോദിക്ക് തലവേദന