1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Amid internal tensions A gropu partnered with KC faction

പാർട്ടിയെ കേൾക്കാത്ത സർക്കാർ, ഇങ്ങനെ പോകാനാവില്ല: കെ സി പക്ഷത്തിനൊപ്പം കൂടി എ ഗ്രൂപ്പ്

പാര്‍ട്ടി അധ്യക്ഷനെ എ ഗ്രൂപ്പ് കണ്ടത് വാര്‍ത്തയായെങ്കിലും ആഴ്ചകളായി ഇതിന് അവര്‍ ഒരുക്കം നടത്തിയിരുന്നുവെന്നാണ് സൂചന.

 UDF Government
കോണ്‍ഗ്രസിലെ ഉള്‍പാര്‍ട്ടി പോരിനിടെ കെസി ഗ്രൂപ്പിനൊപ്പം കൂടി കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ്. പാര്‍ലമെന്ററി പാര്‍ട്ടി സംവിധാനത്തില്‍ കെ സി വിഭാഗത്തെ സര്‍ക്കാര്‍ അവഗണിക്കുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് എ ഗ്രൂപ്പിനുള്ളത്. പാര്‍ട്ടി അധ്യക്ഷനെ എ ഗ്രൂപ്പ് കണ്ടത് വാര്‍ത്തയായെങ്കിലും ആഴ്ചകളായി ഇതിന് അവര്‍ ഒരുക്കം നടത്തിയിരുന്നുവെന്നാണ് സൂചന.
 
കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ഗ്രൂപ്പ് വ്യത്യാസങ്ങളില്ലാതെ സന്ദര്‍ശിച്ച എ ഗ്രൂപ്പുകാര്‍ മുഖ്യമന്ത്രിയേയും കെപിസിസി അധ്യക്ഷനെയും കണ്ട് പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള വിടവ് ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുള്ളിലോ സര്‍ക്കാരിലോ ഉള്ള ഏതെങ്കിലും വ്യക്തിക്കെതിരായ നീക്കമല്ല ഇതെന്നും തിരുത്തല്‍ ശക്തിയായി തുടരാനാണ് നീക്കമെന്നുമാണ് എ ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയെ കേള്‍ക്കാതെ മുന്നോട്ട് പോകുന്ന ആദ്യ കോണ്‍ഗ്രസ് സര്‍ക്കാരാണിതെന്ന് പറയുമ്പോഴും പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം.
 
 മുന്‍പ് ഗ്രൂപ്പ് വൈരം പാരമ്യത്തില്‍ നിന്നിരുന്ന ഘട്ടത്തില്‍ പോലും കെ കരുണാകരനും എ കെ ആന്റണിയും തമ്മിലും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലും എല്ലാ കാര്യങ്ങളിലും ആശയവിനിമയം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫ് പറയുന്നത് താനൊന്നും അറിയുന്നില്ലെന്നാണ്. ഇത് ഗൗരവമായി കാണണമെന്ന് തങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ ബോധ്യപ്പെടുത്തിയെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
 
 മുഖ്യമന്ത്രിയും കെപിസിസിയും തമ്മിലും മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലും വ്യക്തമായ ആശയവിനിമയം വേണം. ബോര്‍ഡ്- കോര്‍പ്പറേഷന്‍ അടക്കമുള്ള സ്ഥാനങ്ങള്‍ പാര്‍ട്ടിയോട് ആലോചിച്ച് വേണം തീരുമാനിക്കാന്‍. ആത്യന്തികമായി പാര്‍ട്ടിയുടെ ഉല്പന്നമാണ് സര്‍ക്കാര്‍. പാര്‍ട്ടിയെ തള്ളി സര്‍ക്കാരിന് നിലനില്‍ക്കാനാവില്ല. 6 മാസക്കാലത്തിനിടെ പല നല്ല കാര്യങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കി. അവ ജനങ്ങളെ അറിയിക്കേണ്ടത് പി ആര്‍ ഡി വഴിയല്ല. പാര്‍ട്ടി വഴിയാണ്. അതിന് പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കണം. പോര്‍മുഖങ്ങള്‍ തുറക്കാന്‍ ആഗ്രഹമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.ALSO READ: 'എറണാകുളത്തെ ഫ്‌ളാറ്റ്, ട്വന്റി ട്വന്റി വണ്ടിനമ്പർ'; ഷാഫിയെ കുത്തി ഉണ്ണിത്താൻ, എന്താണ് ഉദ്ദേശിച്ചത് ?
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പാലക്കാട്ടെ സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്ക് അബദ്ധത്തിൽ പൊട്ടി, വിദ്യാർഥിക്ക് ഗുരുതര പരിക്ക്