നിവിൻ പോളി ഈസ് ബാക്ക്; തിയറ്ററുകളിൽ ചിരിപൂരം
എല്ലാ കഥാപാത്രങ്ങളും ഗംഭീരമാണെങ്കിലും കൂടുതൽ സ്‌കോർ ചെയ്യുന്നത് നിവിൻ പോളി തന്നെ
Nivin Pauly - Bethlehem Kudumba Unit
'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലൂടെ വമ്പൻ തിരിച്ചുവരവുമായി നിവിൻ പോളി. മലയാളികൾ നിവിനെ എങ്ങനെ കാണാൻ ആഗ്രഹിക്കുന്നോ അത്തരത്തിലുള്ള 'അയലത്തെ പയ്യൻ' കഥാപാത്രമായാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ഫുൾ ഓൺ നിവിൻ ഷോ
എല്ലാ കഥാപാത്രങ്ങളും ഗംഭീരമാണെങ്കിലും കൂടുതൽ സ്‌കോർ ചെയ്യുന്നത് നിവിൻ പോളി തന്നെ. ജസ്റ്റിൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് വളരെ സുപരിചിതനായി തോന്നും. ഈ കഥാപാത്രത്തിന്റെ എല്ലാ വൈകാരികതകളെയും പെർഫക്ഷനോടെ നിവിൻ അവതരിപ്പിച്ചിരിക്കുന്നു. മമിത ബൈജുവിന്റെ ആഷ്‌ലി എന്ന കഥാപാത്രവുമായുള്ള നിവിന്റെ കോംബിനേഷൻ സീനുകൾ എടുത്തുപറയേണ്ടതാണ്. നിവിന്റെ ചില എക്‌സ്പ്രഷനുകളെല്ലാം തിയറ്ററുകളിൽ വൻ ഓളമുണ്ടാക്കി.
ബോക്‌സ്ഓഫീസിലും തൂഫാൻ
ആദ്യദിവസത്തെ ബോക്‌സ്ഓഫീസ് പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഒരു വമ്പൻ ഹിറ്റാകുമെന്നാണ്. ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് മാത്രമായി റിലീസ് ദിനത്തിൽ നാല് കോടി കളക്ട് ചെയ്യാൻ ബെത്‌ലഹേം കുടുംബ യൂണിറ്റിന് സാധിച്ചേക്കും. ഓണം അവധി ദിവസങ്ങളിൽ മലയാളികളുടെ ഫസ്റ്റ് ചോയ്‌സ് നിവിൻ പോളി ചിത്രമായിരിക്കുമെന്ന് ഉറപ്പ്.
ബുക്ക് മൈ ഷോയിലും വൻ ഡിമാൻഡ്
ആദ്യ ഷോയ്ക്ക് തൊട്ടുപിന്നാലെ ബെത്‌ലഹേം കുടുംബ യൂണിറ്റിന് ബുക്ക് മൈ ഷോയിൽ വൻ ഡിമാൻഡായി. മണിക്കൂറിൽ 15,000 ടിക്കറ്റുകൾ എന്ന നിലയിൽ പോലും ബുക്കിങ് നടന്നിരുന്നു. ഇന്നലെ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം 'ഖലീഫ'യ്ക്ക് ഇത് 8,000 ത്തിനടുത്ത് മാത്രമായിരുന്നു. ഈ പ്രതികരണങ്ങളിൽ നിന്ന് തന്നെ ബെത്‌ലഹേം കുടുംബ യൂണിറ്റ് വമ്പൻ ഹിറ്റാകുമെന്നത് ഉറപ്പാണ്.
നിവിൻ തൂക്കി
ജസ്റ്റിൻ എന്ന കഥാപാത്രത്തിലേക്ക് നിവിൻ പോളിയെ അല്ലാതെ മറ്റൊരു നടനെയും സങ്കൽപ്പിക്കാൻ പ്രേക്ഷകർക്ക് സാധിക്കില്ല. തട്ടത്തിൻ മറയത്തും പ്രേമവും വടക്കൻ സെൽഫിയുമെല്ലാം പോലെ അയലത്തെ പയ്യൻ എന്ന് പ്രേക്ഷകർക്ക് തോന്നിക്കുമാറ് രസകരമായ ഒരു കഥാപാത്രം. ആദ്യദിനത്തിലെ പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് ഇത്തവണ ഓണം നിവിൻ തൂക്കിയെന്ന് ഉറപ്പിച്ച് പറയാം. Also Read: ഫുൾ ഓൺ നിവിൻ ഷോ, കട്ടയ്ക്ക് പിടിച്ച് മമിതയും; ഓണം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തൂക്കി !
