1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KAPA invoked against Arjun Ayanki

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ കളക്ടറുടെ ഉത്തരവ്

Arjun Ayanki, Arjun Ayanki VD Satheesan, Arjun Ayanki
കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്താന്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാര്‍ശയും കേസ് വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടും ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് അംഗീകരിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള അര്‍ജുന്‍ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
നിലവില്‍ ജയിലിലുള്ള ഇയാള്‍ക്ക് ജാമ്യം ലഭിച്ചാല്‍ കുറ്റകൃത്യങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. അര്‍ജുന്‍ ആയങ്കിയെ ഉടന്‍ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് മുന്നില്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. കരുതല്‍ തടങ്കലിന്റെ ഭാഗമായി ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നിര്‍മ്മാണ സാമഗ്രികള്‍ അയക്കുന്നതിനുള്ള വിലക്ക്: കേരളത്തിന് ഇളവ് ലഭിക്കാന്‍ സാധ്യതയെന്ന് വിജയ്