1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. BJP calls for nationwide protest against kharge remarks complain lodged

മോദി മാത്രമല്ല, മോദിയുടെ അച്ഛനും പോകേണ്ടിവരും: ഖാർഗെയുടെ പരാമർശത്തിൽ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

വിഷയം പ്രാദേശികമായി ഒതുക്കാതെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

BJP, Mallikarjun kharge Modi remarks, Narendra modi, modi ka baap bhi jaayega
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി. മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപോകേണ്ടി വരുമെന്ന തരത്തിലായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കള്‍ പട്‌ന പോലീസില്‍ പരാതി നല്‍കി. വിഷയം പ്രാദേശികമായി ഒതുക്കാതെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
 
 ഖാര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ നിതിന്‍ നബീന്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ഖാര്‍ഗെയുടെ വാക്കുകള്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അംഗീകരിക്കുന്നുണ്ടോ എന്നും ഖാര്‍ഗെയുടെ രാജി അവര്‍ ആവശ്യപ്പെടുമോ എന്നുമാണ് ബിജെപിയുടെ ചോദ്യം.
 
 കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍പും മോദിയുടെ കുടുംബ പശ്ചാത്തലത്തെയും മാതാവിനെയും അപമാനിച്ചിട്ടുണ്ടെന്നും വ്യക്തിപരമായ ഇത്തരം അധിക്ഷേപങ്ങളെ അംഗീകരിക്കാനാകില്ലെന്നും രാജ് നാഥ് സിംഗ് പ്രതികരിച്ചു. രാഷ്ട്രീയമായും ധാര്‍മികമായും കോണ്‍ഗ്രസ് തകര്‍ന്നെന്നും ഇത്തരം നിലപാടുകള്‍ക്കുള്ള മറുപടി തിരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം എസ്‌ഐആര്‍ അടക്കമുള്ള വിഷയങ്ങള്‍ ഇന്ത്യ സഖ്യം ഉയര്‍ത്തുന്നത് നിലവിലെ മോദി ഭരണത്തെ അട്ടിമറിക്കാനാണെന്ന പ്രചാരണവും ബിജെപി ശക്തമാക്കിയിട്ടുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പഠിച്ച പണി പതിനെട്ടും പയറ്റി ട്രംപ്, ഫലം കണ്ടില്ല: ബ്രസീലിൽ നാലാമതും ലുല ഡി സിൽവ പ്രസിഡൻ്റ് സ്ഥാനത്തേക്ക്