ടിഎംസി വിട്ടത് വെറുതെയല്ലല്ലോ.. യൂസഫ് പത്താൻ്റെ വിവാദ ഭൂമി ഇടപാടിന് അനുകൂല തീരുമാാനവുമായി ഗുജറാത്ത് ബിജെപി
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് 2 മാസത്തിന് ശേഷമാണ് പത്താന് അനുകൂലമായ തീരുമാനം.
ടിഎംസി വിട്ട് വിമതര്‍ക്കൊപ്പം ചേര്‍ന്ന മുന്‍ ഇന്ത്യന്‍ ക്രിക്കര്‍ താരവും എം പിയുമായ യൂസഫ് പത്താന് തര്‍ക്കത്തിലുള്ള 978 ചതുരശ്ര മീറ്റര്‍ മുന്‍സിപ്പല്‍ ഭൂമി അനുവദിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് 2 മാസത്തിന് ശേഷമാണ് പത്താന് അനുകൂലമായ തീരുമാനം. അനധികൃതമായ ഭൂമികൈയ്യേറ്റം ആരോപിച്ച് വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ 2 വര്‍ഷം മുന്‍പ് പത്താന് നോട്ടീസ് നല്‍കിയിരുന്നു.
ബിജെപി നിയന്ത്രണത്തിലുള്ള മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് നോട്ടീസ് നല്‍കിയത്. 2024 ജൂണില്‍ പശ്ചിമബംഗാളിലെ ബഹാറംപൂര്‍ ലോകസഭാ മണ്ഡലത്തില്‍ ടിഎംസി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചതിന് പിന്നാലെയാണ് പത്താന് നോട്ടീസ് ലഭിച്ചത്. ഈ വര്‍ഷം ബംഗാളില്‍ ബിജെപി അധികാരത്തിലെത്തി ഒരു മാസം പിന്നിട്ടപ്പോള്‍ പത്താന്‍ ഉള്‍പ്പടെ 20 ടിഎംസി എംപിമാര്‍ പാര്‍ട്ടിവിട്ട് നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്നിരുന്നു.
പത്താന് ഭൂമി അനുവദിച്ചുകൊണ്ട് ഓഗസ്റ്റ് 13ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് ഓഗസ്റ്റ് 29നാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന് ലഭിച്ചത്. 500 ചതുരശ്ര മീറ്റര്‍ പത്താന് സൗജന്യമായും ബാക്കി 478 ചതുരശ്ര മീറ്റര്‍ ഭൂമി ഇടവുനിരക്കിലും കൈമാറും. യൂസഫ് പത്താനും ഇളയ സഹോദരനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഇര്‍ഫാന്‍ പത്താനും മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം താമസിക്കുന്ന പത്തന കുടുംബവീടിനോട് ചേര്‍ന്നാണ് ഈ സ്ഥലം.ALSO READ: മൈക്കെടുത്തു, കനിമൊഴിയുടെ അതൃപ്തിയിലും വിജയ്ക്കെതിരെ അസഭ്യവർഷവുമായി ഡിഎംകെ വനിതാ നേതാവ്, കേസ്
