1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Lula D silva re elected as brazil president

പഠിച്ച പണി പതിനെട്ടും പയറ്റി ട്രംപ്, ഫലം കണ്ടില്ല: ബ്രസീലിൽ നാലാമതും ലുല ഡി സിൽവ പ്രസിഡൻ്റ് സ്ഥാനത്തേക്ക്

Lula D silva, Brazil president, Bolsanaro, World news
ബ്രസീലില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനും ഇടതുപക്ഷ നേതാവുമായ ലുല ഡ സില്‍വ പ്രസിഡന്റായി വീണ്ടും തിരെഞ്ഞെടുക്കപ്പെട്ടു. തീവ്ര വലതുപക്ഷ നേതാവായ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയുടെ മകനായ ഫ്‌ലാവിയോ ബോള്‍സൊനാരോയെയാണ് ലുല പരാജയപ്പെടുതിയത്. സുപ്പീരിയര്‍ ഇലക്ടറല്‍ കോര്‍ട്ടിന്റെ കണക്കുകള്‍ പ്രകാരം 51.8 ശതമാനം വോട്ടാണ് ലുല നേടിയത്. ബോള്‍സനാരോയ്ക്ക് 48.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
 
ലാറ്റിന്‍ അമേരിക്കയിലെ യുഎസ് വിരുദ്ധ ചേരിക്ക് ഏറെ ആവേശം നല്‍കുന്നതാണ് ലുലയുടെ വിജയം.  2003 മുതല്‍ 2011 വരെയാണ് ആദ്യ 2 വട്ടം ലുല പ്രസിഡന്റായത്. 2018 മുതല്‍ 2019 വരെ അഴിമതിക്കേസില്‍ തടവില്‍ കഴിഞ്ഞ ലുലയുടെ ശിക്ഷ പിന്നീറ്റ് മേല്‍ക്കോടതി റദ്ദാക്കിയിരുന്നു. 2022ലെ തിരെഞ്ഞെടുപ്പില്‍ ജയര്‍ ബോള്‍സനോരയെ പരാജയപ്പെടുത്തി ലുല അധികാരത്തിലെത്തിയിരുന്നു. എന്നാല്‍ വിലക്കയറ്റവും ക്രമസമാധാന പ്രശ്‌നങ്ങളും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
 
 തിരെഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ നേതാവായ ജെയര്‍ ബോള്‍സനോരോയ്ക്കായി മെറ്റ അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ വലിയ പ്രചാരണം നല്‍കിയിരുന്നു. മെറ്റയില്‍ ബോള്‍സനാരോ അനുകൂല കണ്ടന്റുകള്‍ പ്രമോട്ട് ചെയ്യുന്നതായി വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. വിജയിച്ച് കഴിഞ്ഞാല്‍ അമേരിക്കയുമായി റെയര്‍ എര്‍ത്ത് എലമെന്റുകള്‍ കൈമാറ്റം ചെയ്യാനുള്ള കരാറുകള്‍ അടക്കം നിരവധി നടപടികളായിരുന്നു ട്രംപ് ഭരണകൂടം ബോള്‍സനോരോ ഭരണത്തില്‍ പദ്ധതിയിട്ടിരുന്നത്. 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; പരക്കെ മഴ