1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Around 7000 people gathered in karanthur temple kozhikode for free marriage registration camp

അവിവാഹിതരെ ഇതിലെ എന്ന് ക്ഷേത്രം, കോഴിക്കോട് കാരന്തൂർ ക്ഷേത്രത്തിൽ അപേക്ഷകരായി എത്തിയത് എഴായിരം പേർ!

1500 ഓളം ഫോമുകളാണ് സംഘാടകര്‍ കരുതിയിരുന്നത്. എന്നാല്‍ ഇത് പെട്ടെന്ന് തന്നെ ഒപ്പിട്ട് തീര്‍ന്നപ്പോള്‍ ഫോമിന്റെ ഫോട്ടോകോപ്പി ഒപ്പിക്കാനുള്ള നെട്ടോട്ടമാണുണ്ടായത്.

Representative AI Image
യുവജനങ്ങള്‍ക്കായി കാരന്തൂര്‍ ഹരഹര മഹാദേവക്ഷേത്രം ഭാരവാഹികള്‍ നടത്തിയ വിവാഹ രജിസ്‌ട്രേഷന്‍ ക്യാമ്പിന് അഭൂതപൂര്‍വ്വമായ ജനതിരക്ക്. ആയിരത്തോളം വരുന്ന യുവജനങ്ങളെയാണ് സംഘാടകര്‍ പ്രതീക്ഷിച്ചതെങ്കില്‍ ഏഴായിരത്തോളം പേരാണ് ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാനായി എത്തിയത്.
 
1500 ഓളം ഫോമുകളാണ് സംഘാടകര്‍ കരുതിയിരുന്നത്. എന്നാല്‍ ഇത് പെട്ടെന്ന് തന്നെ ഒപ്പിട്ട് തീര്‍ന്നപ്പോള്‍ ഫോമിന്റെ ഫോട്ടോകോപ്പി ഒപ്പിക്കാനുള്ള നെട്ടോട്ടമാണുണ്ടായത്. രജിസ്‌ട്രേഷനെത്തിയവരുടെ നീണ്ട നിര ക്ഷേത്രവളപ്പും കഴിഞ്ഞ് ദേശീയപാതയില്‍ 2 ബസ് സ്റ്റോപ്പുകളും താണ്ടിയതോടെ പ്രദേശത്തെ വാഹനഗതാഗതവും തടസ്സപ്പെട്ടു.
 
 സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പിന്റെ നോട്ടീസ് രണ്ടാഴ്ച മാത്രം മുന്‍പാണ് പുറത്തുവിട്ടത്. എന്നാല്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലൂടെ നോട്ടീസ് വിവിധ ജില്ലകളിലും എത്തിയതോടെ വിദൂര ജില്ലകളില്‍ നിന്ന് പോലും ആളുകള്‍ ഞായറാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെത്തി. 9 മണിക്ക് തുടങ്ങാനിരുന്ന ക്യാമ്പ് കടുത്ത ആള്‍തിരക്ക് കണക്കിലെടുത്ത് 7 മണി മുതലെ ആരംഭിച്ചു.  സന്ധ്യ കഴിഞ്ഞും ക്യാമ്പ് തുടരേണ്ടി വന്നു. 
 
 അപേക്ഷകരില്‍ 80 ശതമാനവും പുരുഷന്മാരാണ്. ഇതില്‍ തന്നെ 30ന് മുകളില്‍ പ്രായമുള്ള യുവാക്കളാണ് അധികമുള്ളത്. സ്ത്രീ അപേക്ഷകരില്‍ കൂടുതല്‍ പേരും രണ്ടാം വിവാഹം നോക്കുന്നവരാണ്. അതേസമയം മക്കള്‍ക്ക് ഒരുപാട് യുവതികളെ അന്വേഷിച്ചിട്ടും യോജിച്ച പെണ്‍കുട്ടികളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് ആണ്‍മക്കള്‍ക്കായി എത്തിയ മാതാപിതാക്കളും ഏറെയായിരുന്നു.ALSO READ: സിസ തോമസ് മറ്റൊരു 'വിഷകലയോ'; രൂക്ഷമായി വിമർശിച്ച് കെ.ടി.ജലീൽ
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സിസ തോമസ് മറ്റൊരു 'വിഷകലയോ'; രൂക്ഷമായി വിമർശിച്ച് കെ.ടി.ജലീൽ