അനുബന്ധ വാര്‍ത്തകള്‍
- Sanju Samson : ശാന്തരാകുവിൻ, സഞ്ജു പുറത്തല്ല: ഓപ്പണിങ് സ്ഥാനവും നഷ്ടമാകില്ല
- സഞ്ജുവിനെ എന്തിന് വെട്ടി?, ഉത്തരം നൽകാതെ സെലക്ടർമാർ, വിശ്രമം നൽകിയതാണെന്ന് അനൗദ്യോഗിക വിശദീകരണം
- Sanju Samson : ലോകകപ്പ് ഹീറോയെന്ന് പേര് മാത്രം, അവഗണിക്കപ്പെട്ടു, അളന്ന് മുറിച്ച് വെട്ടി: സഞ്ജു പുറത്ത്
- Sanju Samson: ലോകകപ്പ് ഹീറോ സഞ്ജു പുറത്ത്; സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- ഞാൻ കണ്ടതിൽ ഏറ്റവും സമ്പൂർണ്ണനായ ക്രിക്കറ്റർ കോലി, ഞങ്ങളുടെ കൂട്ടുക്കെട്ട് ഹാളണ്ട്- ഡിബ്ര്യുയ്നെ പോലെ: ഫിൽ സാൾട്ട്
രോഹിത്തിന്റെയും കോലിയുടെയും ഭാവിയെന്ത്?, തീരുമാനമെടുക്കുന്നത് ഗംഭീറാണോ?, നല്ല പ്രവണതയല്ലെന്ന് കപില്‍ദേവ്
വരാനിരിക്കുന്ന 2027ലെ ഏകദിന ലോകകപ്പില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ കളിക്കുമോ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നിലനില്‍ക്കെ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനെയും ടീം മാനേജ്മെന്റിനെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഇതിഹാസ താരം കപില്‍ദേവ്. ഇരുവരുടെയും കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സെലക്ടര്‍മാരാണെന്നും കോച്ചോ ക്യാപ്റ്റനോ ആയിരിക്കരുതെന്നും കപില്‍ദേവ് വ്യക്തമാക്കി. രോഹിത്തിനെയും കോലിയേയും 2027ലെ ലോകകപ്പ് പദ്ധതികളില്‍ നിന്നും ഒഴിവാക്കാന്‍ ഗംഭീറും ടീം മാനേജ്മെന്റും ശ്രമിക്കുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ ടീം മാനേജ്മെന്റിനോ കോച്ചിനോ ഇക്കാര്യത്തില്‍ വലിയ റോളില്ല. അതിനാണ് അഞ്ച് പേരുടെ സെലക്ഷന് കമ്മിറ്റിയുള്ളത്. സെലക്ടര്‍മാര്‍ ഒരു കളിക്കാരന് കളിക്കാന്‍ യോഗ്യനാണെന്ന് തീരുമാനിച്ചാല്‍ അതില്‍ അഭിപ്രായം ചോദിക്കാന്‍ കോച്ചിന്റെയോ ക്യാപ്റ്റന്റെയോ അടുത്ത് പോകേണ്ടതില്ല. സെലക്ടര്‍മാര്‍ അവരുടെ ജോലി കൃത്യമായി ചെയ്താല്‍ മതി. അതിന് ശേഷം മാത്രം കോച്ചിന്റെയും ക്യാപ്റ്റന്റെയും താല്പര്യം നോക്കേണ്ടതുള്ളു. 2027 ലോകകപ്പ് നടക്കുമ്പോള്‍ രോഹിത് ശര്‍മ്മയ്ക്ക് 40 വയസ്സും വിരാട് കോഹ്ലിക്ക് 39 വയസ്സും തികയും. ഇതാണ് ഇരുതാരങ്ങള്‍ക്കും വെല്ലുവിളിയായി വന്നിരിക്കുന്നത്.
എന്നാല്‍ ഫിറ്റ്നസും കളിക്കാനുള്ള കഴിവും ഉണ്ടെങ്കില്‍ 39-ഓ 40-ഓ വയസ്സിലും കളിക്കാന്‍ സാധിക്കുമെന്നും പ്രായമെന്നത് വെറും നമ്പര്‍ മാത്രമാണെന്നും കപില്‍ പറഞ്ഞു. യുവതാരങ്ങള്‍ക്ക് ഫോം നഷ്ടമായാല്‍ അവര്‍ തിരിച്ചുവരുമെന്ന് പറയും. എന്നാല്‍ 40 വയസ്സുള്ള ഒരാള്‍ക്ക് ഫോം നഷ്ടമായാല്‍ അയാളുടെ സമയം കഴിഞ്ഞു. വിരമിക്കു എന്ന് പറയും. അതാണ് ഈ പ്രായത്തിലുള്ള പ്രശ്നം. കപില്‍ ദേവ് പറഞ്ഞു.