അനുബന്ധ വാര്‍ത്തകള്‍
- 15 വയസ്സാണ്, അന്താരാഷ്ട്ര ക്രിക്കറ്റ് മറ്റൊന്നാണ്, വൈഭവിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്, ക്ഷമ കാണിക്കുവെന്ന് സൗരവ് ഗാംഗുലി
- Suryakumar Yadav : മുംബൈയും കൈവിട്ടോ?, സോഷ്യൽ മീഡിയയിൽ നിന്നും മുംബൈ ഇന്ത്യൻസ് നീക്കി സൂര്യകുമാർ, ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു
- ഇപ്പോൾ ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഏകദിന ലോകകപ്പും, ടി20 ലോകകപ്പിന് മുൻപായി ഗിൽ ടി20യിൽ തിരിച്ചെത്തിയേക്കും
- ടി20യിൽ 2 ലോകകപ്പുകൾ, ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ മാച്ച് നേട്ടങ്ങൾ, സൂര്യകുമാർ യാദവ് പടിയിറങ്ങുമ്പോൾ
- 'സൂര്യയോടു ഇക്കാര്യം പറയുക അത്ര എളുപ്പമായിരുന്നില്ല'; വെളിപ്പെടുത്തി അഗാർക്കർ
സൂര്യകുമാറിനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയത് ഗംഭീർ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത് 2 പേരുകൾ
ഐപിഎല്ലില്‍ 20.77 റണ്‍സ് ശരാശരിയില്‍ 270 റണ്‍സ് മാത്രമായിരുന്നു സൂര്യകുമാര്‍ നേടിയത്.
ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയ നിര്‍ണായക തീരുമാനത്തിന് പിന്നില്‍ ഇന്ത്യന്‍ ടീം മുഖ്യപരിശീലകനായ ഗൗതം ഗംഭീര്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട്. മോശം ഫോമിലുള്ള സൂര്യയെ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് മാത്രമല്ല, ടീമില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന നിലപാടാണ് ഗംഭീര്‍ സ്വീകരിച്ചതെന്ന് ക്രിക്‌ബ്ലോഗര്‍. കോം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ടി20 ലോകകപ്പിലെ കിരീടനേട്ടത്തിന് പിന്നാലെ 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സില്‍ സ്വര്‍ണവും അടുത്ത ടി20 ലോകകപ്പും നേടുമെന്ന സൂര്യകുമാര്‍ യാദവിന്റെ പ്രസ്താവന ഗംഭീറിന് കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. ടീമിലെ സ്ഥാനം പ്രകടനം കൊണ്ട് തെളിയിക്കണമെന്ന കടുത്ത മുന്നറിയിപ്പ് ഗംഭീര്‍ സൂര്യയ്ക്ക് നേരത്തെ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകകപ്പിന് പിന്നാലെ നടന്ന ഐപിഎല്ലിലും സൂര്യ ദയനീയമായ പ്രകടനം തുടര്‍ന്നതോടെയാണ് താരത്തെ ടീമില്‍ നിന്നും തന്നെ മാറ്റാന്‍ ഗംഭീര്‍ ബിസിസിഐയോട് ആവശ്യപ്പെട്ടത്. ഐപിഎല്ലില്‍ 20.77 റണ്‍സ് ശരാശരിയില്‍ 270 റണ്‍സ് മാത്രമായിരുന്നു സൂര്യകുമാര്‍ നേടിയത്. ഗംഭീറിന്റെ ഈ തീരുമാനത്തെ ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറും പിന്തുണച്ചതായാണ് വിവരം. ALSO READ: ടി20യിൽ 2 ലോകകപ്പുകൾ, ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ മാച്ച് നേട്ടങ്ങൾ, സൂര്യകുമാർ യാദവ് പടിയിറങ്ങുമ്പോൾ
സൂര്യകുമാറിന് പകരം നായകനായി സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ പേരുകളാണ് ഗംഭീര്‍ മുന്നൊട്ട് വെച്ചത്. എന്നാല്‍ ശ്രേയസ് അയ്യരിനായി അഗാര്‍ക്കര്‍ വലിയ രീതിയില്‍ വാദിച്ചു. ഐപിഎല്ലിലെ താരത്തിന്റെ മികച്ച ഫോമും നായകനെന്ന ട്രാക്ക് റെക്കോര്‍ഡും പരിഗണിക്കണമെന്നാണ് അഗാര്‍ക്കര്‍ വ്യക്തമാക്കിയത്. ദീര്‍ഘമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് വിഷയത്തില്‍ ഗംഭീറും അഗാര്‍ക്കറും തമ്മില്‍ യോജിപ്പിലെത്തിയത്.