1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Friction Between Gautam Gambhir And Ajit Agarkar Ex India Star Massive Statement

ടീം സെലക്ഷനിൽ കോച്ചും ചീഫ് സെലക്ടറും രണ്ട് തട്ടിൽ!, ഗൗതം ഗംഭീറും അജിത് അഗാർക്കറും തമ്മിൽ കടുത്ത ഭിന്നതയെന്ന് മുൻ ഇന്ത്യൻ താരം

ടീം സെലക്ഷനെച്ചൊല്ലി മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിൽ കടുത്ത ഭിന്നതയെന്ന് വെളിപ്പെടുത്തൽ.

Gautam Gambhir
ഇംഗ്ലണ്ട് പര്യടനത്തിലെ കനത്ത തിരിച്ചടികള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ചുകൊണ്ട് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മില്‍ ടീം സെലക്ഷനെച്ചൊല്ലി കടുത്ത ഭിന്നതയിലാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം രംഗത്ത്. വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ എന്നീ കളിക്കാരുടെ കാര്യത്തില്‍ കണ്ടത് അഗാര്‍ക്കറും ഗംഭീറും തമ്മിലുള്ള ഭിന്നതയാണെന്നും ദിനേഷ് കാര്‍ത്തിക് പറയുന്നു.
 
 ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുത്തത് മുതല്‍ ഗംഭീറും അഗാര്‍ക്കറും തമ്മില്‍ തന്ത്രപരമായ കാര്യങ്ങളില്‍ വിയോജിപ്പുകളുണ്ടായിരുന്നു. ഭാവിയെ മുന്‍നിര്‍ത്തി യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന നിലപാടാണ് അഗാര്‍ക്കര്‍ എടുത്തത്. അതേസമയം ഓരോ മത്സരവും വിജയിക്കുക എന്ന രീതിയില്‍ മുന്നോട്ട് പോകാനായിരുന്നു ഗംഭീറിന്റെ താല്പര്യം. ഇത് കളിക്കാരുടെ കാര്യത്തില്‍ ഒരിക്കലും പോസിറ്റീവായ കാര്യമല്ലെന്നും ഗംഭീര്‍ പറയുന്നു.
 
നിങ്ങള്‍ ഒന്നാലോചിച്ചു നോക്കു, ഇന്ത്യയില്‍ എത്രയോ കളിക്കാര്‍ അവസരങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നുണ്ട്. രണ്ടോ മൂന്നോ മോശം പ്രകടനം നടത്തിയാല്‍ പുറത്താകുമെന്ന സമ്മര്‍ദ്ദം കളിക്കാരെ മോശമായെ ബാധിക്കുകയുള്ളു. അഗാര്‍ക്കര്‍ ഭാവിയെ മുന്നില്‍ കണ്ടാണ് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നത്. എന്നാല്‍ ഓരോ സീരീസും വിജയിക്കുക എന്നതാണ് ഗംഭീറിന്റെ രീതി. ഇവര്‍ തമ്മിലുള്ള സംഘര്‍ഷമാണ് ടി20 ഫോര്‍മാറ്റില്‍ കാണാനാവുന്നത്. ദിനേഷ് കാര്‍ത്തിക് പറഞ്ഞു.ALSO READ: വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല; ഗംഭീറിന്റെ വിശ്വസ്തൻ ഇന്ത്യൻ ക്യാമ്പ് വിടുന്നു!,ബിസിസിഐയെ പ്രതിസന്ധിയിലാക്കി ആഭ്യന്തര തർക്കം!
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
യമാലിനെ കണ്ടാൽ എംബാപ്പെയ്ക്ക് മുട്ടിടിക്കുമോ?, ആറാം തവണയും യമാലിന് മുന്നിൽ വീണു!