Sanju Samson: ലോകകപ്പ് ഹീറോ സഞ്ജു പുറത്ത്; സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
തിലക് വർമ ഉപനായകനായി തുടരും
Sanju Samson: ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിലെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ 15 കാരൻ വൈഭവ് സൂര്യവൻശിക്കു സ്ഥാനം ലഭിച്ചു. ട്വന്റി 20 ലോകകപ്പ് ഹീറോയും മലയാളി താരവുമായ സഞ്ജു സാംസൺ സ്‌ക്വാഡിൽ ഇല്ല.
തിലക് വർമ ഉപനായകനായി തുടരും. അഭിഷേക് ശർമയും ഇഷാൻ കിഷനും ടീമിലുണ്ട്. പ്രഭ്‌സിമ്രാൻ സിങ്ങിനും ടീമിൽ ഇടമുണ്ട്.
ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, വൈഭവ് സൂര്യവൻശി, അഭിഷേക് ശർമ, തിലക് വർമ, ഇഷാൻ കിഷൻ, ശിവം ദുബെ, സൂര്യാൻഷ് ഷെഡ്‌ഗെ, റിങ്കു സിങ്, ഹർഷ് ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ, മായങ്ക് യാദവ്, പ്രഭ്‌സിമ്രാൻ സിങ്