അനുബന്ധ വാര്‍ത്തകള്‍
- Australia Women vs India Women: ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഫൈനലില്‍ എത്താന്‍ ഇന്ത്യക്ക് സാധിക്കുമോ?
- India Women vs Australia Women: മികച്ച സ്കോര്‍ ഉണ്ടായിട്ടും ഇന്ത്യക്ക് തോല്‍വി; സെമിയിലേക്ക് അടുത്ത് ഓസ്‌ട്രേലിയ
- Pakistan Women: വീണ്ടും നാണംകെട്ട് പാക്കിസ്ഥാന്; ഓസ്ട്രേലിയയോടു 107 റണ്‍സ് തോല്‍വി
- England Women vs South Africa Women: നാണംകെട്ട് ദക്ഷിണാഫ്രിക്ക; ഇംഗ്ലണ്ടിനു പത്ത് വിക്കറ്റ് ജയം
- India Women vs Australia Women: ഓസ്‌ട്രേലിയ വുമണ്‍സിനെ ചുരുട്ടിക്കെട്ടി ഇന്ത്യയുടെ പെണ്‍പുലികള്‍; സ്മൃതി മന്ദാന കളിയിലെ താരം
Women's T20 World Cup Final : ലോർഡ്സിൽ ആര് കപ്പുയർത്തും, വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ന് ഇംഗ്ലണ്ടും ഓസീസും നേർക്കുനേർ
വനിതാ ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍. സ്വന്തം നാട്ടില്‍ കിരീടം ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി ഇംഗ്ലണ്ട് ഉയര്‍ത്തുമ്പോള്‍ വനിതാ ക്രിക്കറ്റിലെ തങ്ങളുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കാനാണ് സോഫി മോളിന്യൂക്‌സ് നയിക്കുന്ന ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ നടത്തുന്ന സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് ഓസീസിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന ഘടകം.
ഐസിസി വനിതാ ടൂര്‍ണമെന്റുകളില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ളത് ഓസീസിനാണ്. ഈ ലോകകപ്പിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലുമെല്ലാം മികവ് പുലര്‍ത്താന്‍ ഓസ്‌ട്രേലിയയ്ക്കായിട്ടുണ്ട്. തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടാലും തിരിച്ചുവരാന്‍ സാധ്യമായ മധ്യനിരയും അതിനൊപ്പം പേസര്‍മാരും സ്പിന്നര്‍മാരും അണിനിരക്കുന്ന ബൗളിംഗ് ആക്രമണവും ഓസീസിനുണ്ട്. വലിയ മത്സരങ്ങളിലെ അനുഭവസമ്പത്ത് തന്നെയാണ് ഓസീസിന്റെ കരുത്ത്. ക്യാപ്റ്റനെന്ന നിലയില്‍ സോഫി മൊളിന്യൂസ്‌കിന്റെ പ്രകടനവും ഒപ്പം ആഷ്‌ലി ഗാര്‍ഡ്‌നര്‍, ബേഥ് മൂണി, അനബെല്‍ സതര്‍ലന്‍ഡ് തുടങ്ങിയ താരങ്ങളുടെ സാന്നിധ്യവും ഓസീസിനെ ശക്തരാക്കുന്നുണ്ട്.
മറുവശത്ത് ഇംഗ്ലണ്ടാകട്ടെ ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനമാണ് നടത്തുന്നത്. ക്യാപ്റ്റന്‍ നാറ്റ് സ്‌കിവര്‍-ബ്രണ്ടിന്റെ ഓള്‍റൗണ്ട് പ്രകടനത്തിനൊപ്പം ടീമെന്ന നിലയില്‍ മുന്നേറാന്‍ സാധിക്കുന്നു എന്നതാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. കൂടാതെ ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നതും ഇംഗ്ലണ്ടിന് അനുകൂലമാണ്. തുടക്കത്തിലെ വിക്കറ്റുകള്‍ വീണാല്‍ റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ പരാജയമാകുന്നു എന്നതും ഫൈനല്‍ മത്സരത്തിലെ സമ്മര്‍ദ്ദവും ഇംഗ്ലണ്ടിനെ പ്രതികൂലമായി ബാധിച്ചേക്കാം. ബാറ്റ് കൊണ്ടും ബോളുകൊണ്ടും കളി മാറ്റിമറിയ്ക്കാന്‍ കഴിവുള്ള ക്യാപ്റ്റന്‍ നാറ്റ് സ്‌കിവര്‍ ബ്രണ്ട്, ബൗളിങ്ങില്‍ വിസ്മയം തീര്‍ക്കുന്ന സോഫി എക്ലസ്റ്റോണ്‍, സ്‌ഫോടനാത്മകമായ തുടക്കങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന ഓപ്പണര്‍ ഡാനി വ്യാട്ട് ഹോഡ്ജ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാനതാരങ്ങള്‍.