1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shreyas Iyer's Tough Start: India Still Await First T20I Win Under New Captain**

ബാറ്റിങ്ങിൽ ഒകെ പക്ഷേ.., നായകനായി മൂന്നാം മത്സരത്തിലും ശ്രേയസിന് തോൽവി, ഇതിങ്ങനെ തുടരാനാകില്ല..

ഇതുവരെ 4 മത്സരങ്ങള്‍ കളിച്ചപ്പോള്‍ അതില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.

India vs England T20I, India T20 captain
2026ലെ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യ ലോകകപ്പിന് ശേഷം ആദ്യമായി മത്സരിക്കാനിറങ്ങിയത് പുതിയ നായകന്റെ കീഴിലാണ്. ലോകചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് അയര്‍ലന്‍ഡ് എന്ന ദുര്‍ബലരായ എതിരാളികള്‍ക്കെതിരെയായിരുന്നു ആദ്യ ടി20 പരമ്പര. ഐപിഎല്ലില്‍ നായകനായി മികവ് തെളിയിച്ച ശ്രേയസ് അയ്യരാണ് ടീം നായകനായത്. എന്നാല്‍ നായകനെന്ന നിലയില്‍ പ്രതീക്ഷിച്ച തുടക്കമല്ല അയ്യര്‍ക്ക് ലഭിച്ചിരിക്കുന്നത്. ശ്രേയസ് അയ്യര്‍ നായകനായി ഇതുവരെ 4 മത്സരങ്ങള്‍ കളിച്ചപ്പോള്‍ അതില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. അയര്‍ലന്‍ഡിനെതിരെ പരമ്പര കൈവിട്ടെന്ന നാണക്കേടും ഇന്ത്യ സ്വന്തമാക്കി.
 
സൂര്യകുമാര്‍ യാദവിന് പകരക്കാരനായെത്തിയ ശ്രേയസ് ബാറ്ററെന്ന നിലയില്‍ ഇതുവരെയും നിരാശപ്പെടുത്തിയിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ 47 പന്തില്‍ 68 റണ്‍സും രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 37 റണ്‍സും താരം നേടിയിരുന്നു. എന്നാല്‍ ആദ്യ ടി20 മഴമൂലം ഒഴിവാക്കപ്പെട്ടമ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. അയര്‍ലന്‍ഡിനെതിരെ 2 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു. സൂര്യകുമാര്‍ യാദവിന്റെ പകരം നായകനെന്ന നിലയില്‍ മലയാളി താരം സഞ്ജു സാംസണിന്റെ പേരായിരുന്നു ടീം സെലക്ഷന്‍ സമയത്ത് പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉയര്‍ത്തിയതെങ്കിലും അത് മറികടന്നാണ് ശ്രേയസ് നായകനായെത്തിയത്. ബാറ്ററെന്ന നിലയില്‍ സഞ്ജു പരാജയപ്പെട്ടപ്പോള്‍ ലോകകപ്പ് ഹീറോയായിരുന്ന താരം ടീമിന് പുറത്താണ്.
 
ക്യാപ്റ്റനെന്ന നിലയില്‍ ശക്തമായ ടീമിനെ തന്നെയാണ് ലഭിച്ചിരിക്കുന്നതെങ്കിലും ഇന്ത്യ കളിച്ചതെല്ലാം വിദേശ പിച്ചുകളിലാണ്. കൂടാതെ ശ്രേയസിന്റെ നായകനെന്ന രീതിയിലുള്ള പ്രകടനം ചുരുങ്ങിയ മത്സരങ്ങള്‍ വെച്ച് വിലയിരുത്താനും സാധിക്കില്ല. എന്നാല്‍ തുടര്‍ തോല്‍വികള്‍ തുടര്‍ച്ചയായാല്‍ വിമര്‍ശനങ്ങളില്‍ നിന്ന് ശ്രേയസിന് ഒഴിഞ്ഞുമാറാനും സാധിക്കില്ല. നിലവില്‍ ബാറ്റിങ്ങില്‍ താരങ്ങളുടെ ഫോമില്ലായ്മയും ബൗളിങ്ങിലെ സ്ഥിരതക്കുറവും ഇന്ത്യയെ അലട്ടുന്നുണ്ട്. വരും മത്സരങ്ങളില്‍ ഇന്ത്യ ഇത് മറികടക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ വിജയവഴിയില്‍ തിരികെയെത്തിയില്ലെങ്കില്‍ നായകനെന്ന ശ്രേയസിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടും. നിലവില്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ 2027 ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ പകരം നായകനെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായാല്‍ അത് ഇന്ത്യന്‍ ടീമിന് മുന്നില്‍ വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Brazil vs Norway : ബ്രസീൽ ഹാളണ്ടിനെ പേടിക്കാനോ?, ചിരിച്ചുതള്ളി കാർലോ ആഞ്ചലോട്ടി