1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Gautam Gambhir private conversation with sanju samson following selection call

ഐ കാൻ എസ്പ്ലൈൻ, സഞ്ജുവിനെ ചേർത്ത് നിർത്തി സംസാരിച്ച് ഗംഭീർ, 15കാരനായി പുറത്താക്കി

Sanju Samson, Gautam Gambhir, Vaibhav Suryavanshi Debut,India vs England, Cricket News
ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ബിഹാറില്‍ നിന്നുള്ള പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് നേട്ടം മറികടന്ന് 15 വയസ്സില്‍ ഇന്ത്യയ്ക്കായി അരങ്ങേറുന്ന താരത്തിനായി പക്ഷേ ഇന്ത്യ പുറത്ത് നിര്‍ത്തിയത് ഇക്കഴിഞ്ഞ ലോകകപ്പിലെ ഹീറോയായ മലയാളി താരം സഞ്ജു സാംസണെയാണ്. ലോകകപ്പിലെ വമ്പന്‍ പ്രകടനം കഴിഞ്ഞ് വെറും 3 മോശം പ്രകടനങ്ങളാണ് സഞ്ജുവിന്റെ ടീമിലെ സ്ഥാനം തെറിപ്പിച്ചിരിക്കുന്നത്.
 
മത്സരത്തിന്റെ തൊട്ടുമുന്‍പായാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായ വിവരം മുഖ്യപരിശീലകനായ ഗൗതം ഗംഭീര്‍ അറിയിച്ചതെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മത്സരത്തിന് മുന്‍പായി ഗംഭീര്‍ സഞ്ജുസാംസണെ ചേര്‍ത്ത് നിര്‍ത്തി ഏറെ നേരം സംസാരിക്കുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. ലോകകപ്പ് വേളയില്‍ സഞ്ജുവിന് നിരന്തരം പിന്തുണ നല്‍കാന്‍ ഗംഭീറിന് സാധിച്ചിരുന്നെങ്കിലും തുടര്‍ച്ചയായി സഞ്ജുവിന്റെ മോശം പ്രകടനങ്ങളാണ് ടീമിന് പുറത്തേക്കുള്ള വഴി തുറന്നത്. ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറാക്കിയതിനാല്‍ തന്നെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവിന് ഇടമില്ല എന്നതും വൈഭവ് സൂര്യവംശിയെ പോലൊരു പ്രതിഭ അവസരം കാത്തുനില്‍ക്കുന്നതും സഞ്ജുവിന് തിരിച്ചടിയായി.
 
ശ്രേയസ് അയ്യരുടെ നായകത്വത്തിന് കീഴില്‍ പുതിയൊരു ടി20 ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. അതേസമയം ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്ക് പിന്തുണ നല്‍കുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമ്പോള്‍ തന്നെ സഞ്ജുവിന് ഇനിയും അവസരങ്ങള്‍ ലഭിക്കുമെന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Brazil vs Norway: നോർവേയുടെ 'ഉയരത്തിൽ' ബ്രസീൽ വീഴുമോ? ജീവൻമരണ പോരാട്ടം