അനുബന്ധ വാര്‍ത്തകള്‍
- ഐ കാൻ എസ്പ്ലൈൻ, സഞ്ജുവിനെ ചേർത്ത് നിർത്തി സംസാരിച്ച് ഗംഭീർ, 15കാരനായി പുറത്താക്കി
- ബൗളര്‍മാര്‍ക്കെല്ലാം മനസിലായി, സഞ്ജുവിന്റെ ബാറ്റിങ്ങില്‍ ഒരു പിഴവുണ്ട്, വ്യക്തമാക്കി ഇര്ഫാന് പത്താന്
- Sanju Samson : 2 കളി കഴിഞ്ഞതും സഞ്ജു ചെയ്തതെല്ലാം മറന്നോ?, പിന്തുണയുമായി പുജാരയും സാബ കരീമും
- Sanju Samson: തുടർച്ചയായി മൂന്ന് ഇന്നിങ്സുകളിൽ നിരാശ; വൈഭവിനായി വഴിമാറിക്കൊടുക്കേണ്ടി വരുമോ?
- സഞ്ജുവിനെയും അഭിഷേകിനെയും മാറ്റണ്ട, പക്ഷേ വൈഭവിനെ ഇറക്കണം തുറന്നടിച്ച് ഗവാസ്കർ
Sanju Samson : ലോകകപ്പ് നേടിതന്ന താരമാണ്, മറക്കരുത്: സഞ്ജു സാംസണെ തഴഞ്ഞതിൽ പ്രതികരണവുമായി അമ്പാട്ടി റായുഡു
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓപ്പണിംഗ് താരം സഞ്ജു സാംസണെ തഴഞ്ഞതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു. ടി20 ലോകകപ്പിലെ താരമായിരുന്നെങ്കിലും ഇതിന് പിന്നാലെ നടന്ന 3 ടി20 മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ഇതോടെയാണ് വൈഭവ് സൂര്യവംശിക്കായി സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. ഈ സാഹചര്യത്തിലാണ് അമ്പാട്ടി റായുഡുവിന്റെ പ്രതികരണം.
വൈഭവ് അരങ്ങേറ്റം നടത്തിയതില്‍ അതിയായ സന്തോഷമുണ്ട്, തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ടതാണ്. എന്നാല്‍ 3 മത്സരങ്ങള്‍ക്ക് മുന്‍പ് സഞ്ജു സാംസണ്‍ ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു എന്ന കാര്യം മറക്കരുതെന്ന് അമ്പാട്ടി റായുഡു വ്യക്തമാക്കി. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് റായുഡിന്റെ പ്രതികരണം.
ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ നടന്ന ടി20 ലോകകപ്പിലെ അവസാനത്തെ 3 നിര്‍ണായക മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടിയ സഞ്ജുവിന്റെ കരുത്തിലായിരുന്നു ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരെ പുറത്താകാതെ 97 റണ്‍സ് നേടിയ സഞ്ജു ഇംഗ്ലണ്ടിനെതിരെയും ന്യൂസിലന്‍ഡിനെതിരെയും 89 റണ്‍സുമായും തിളങ്ങിയിരുന്നു.ALSO READ: ഐ കാൻ എസ്പ്ലൈൻ, സഞ്ജുവിനെ ചേർത്ത് നിർത്തി സംസാരിച്ച് ഗംഭീർ, 15കാരനായി പുറത്താക്കി