1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Its not just a century but a statement ashwin on ishan kishan's comeback

ഇഷാനടിച്ചത് വെറുമൊരു സെഞ്ചുറിയല്ല, സെലക്ടർമാക്കുള്ള കൃത്യമായ മറുപടി: അശ്വിൻ

പരമ്പരയിലെ അവസാന മത്സരത്തില്‍ 42 പന്തില്‍ സെഞ്ചുറിയുമായി ഇഷാന്‍ തിളങ്ങിയിരുന്നു.

Ishan Kishan
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്റെ പ്രകടനത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരമായ രവിചന്ദ്രന്‍ അശ്വിന്‍. ന്യൂസിലന്‍ഡിനെതിരെ റണ്‍സടിച്ചുകൂട്ടുക മാത്രമല്ല ഇഷാന്‍ ചെയ്തതെന്നും ടി20 ലോകകപ്പില്‍ തന്റെ സ്ഥാനം ഉറപ്പിക്കുക കൂടി ചെയ്‌തെന്നും അശ്വിന്‍ പറയുന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ 42 പന്തില്‍ സെഞ്ചുറിയുമായി ഇഷാന്‍ തിളങ്ങിയിരുന്നു.
 
ഏകദേശം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. അതിന് പിന്നാലെ 42 പന്തുകളില്‍ നേടിയ സെഞ്ചുറി, അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ആക്രമണ മനോഭാവവും എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുന്നതാണ്. കാര്യവട്ടത്ത് ഇഷാന്‍ നേടിയ സെഞ്ചുറിയെ വെറുമൊരു സെഞ്ചുറിയെന്ന് വിശേഷിപ്പിക്കാനാവില്ല. മറിച്ച് ഞാന്‍ ലോകകപ്പിന് പോകുന്നുണ്ട്, എന്റെ കൂടെ നിങ്ങള്‍ എത്രപേരുണ്ട്. എന്ന ചോദ്യമാണ് ഇഷാന്‍ ടീം മാനേജ്‌മെന്റിനോടും സെലക്ടര്‍മാരോടും ചോദിക്കുന്നത്.
 
ടീമില്‍ നിന്ന് പുറത്തായിരുന്ന സമയത്ത് എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ചാല്‍ ഞാനെന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയായിരുന്നുവെന്ന് ഇഷാന് ഇനി ധൈര്യമായി പറയാം. 2023 ഏകദിന ലോകകപ്പില്‍ അവന്‍ എന്റെ കൂടെ ഉണ്ടായിരുന്നു. പിന്നീട് ടീമിന് പുറത്തായെങ്കിലും മടങ്ങിവന്നത് പഴയതിനേക്കാള്‍ ഇരട്ടി പ്രഹരശേഷിയുമായാണ്. ആത്മവിശ്വാസത്തിലോ ഷോട്ട് റേഞ്ചിലോ ഒരു കുറവുമില്ല. അവിശ്വസനീയം എന്ന വാക്ക് പോലും അവന്റെ പ്രകടനത്തെ വിശേഷിപ്പിച്ചാല്‍ അത് മതിയാവില്ല. അശ്വിന്‍ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Sanju Samson : ലോകകപ്പിന് മുൻപെ സഞ്ജുവിന് ഒരു അവസരം കൂടെ, ദക്ഷിണാഫ്രിക്കക്കെതിരെ ഓപ്പൺ ചെയ്യാൻ സാധ്യത