അതങ്ങനെ കുറച്ച് കോമാളികൾ, ലോകകപ്പ് സെമിഫൈനൽ യോഗ്യത നേടാനാവുമായിരുന്നിട്ടും ഇന്ത്യക്കെതിരെ ജയം മാത്രം ലക്ഷ്യം വെച്ചു, ഒടുവിൽ തോറ്റു!

ക്രിക്കറ്റ് മൈതാനത്ത് പോരാട്ടവീര്യം ചോര്‍ന്നുപോയ ഒരു പാകിസ്താന്‍ നിരയെയാണ് കഴിഞ്ഞ ദിവസം അണ്ടര്‍-19 ലോകകപ്പില്‍ കണ്ടത്.

Pakistan vs India, U19 worldcup,Cricket News, Semifinals,
രേണുക വേണു| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2026 (09:57 IST)
വര്‍ഷങ്ങളിലായി സീനിയര്‍ ലെവലില്‍ ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങളെന്നത് ഇരു ടീമുകളുടെയും ആരാധകര്‍ക്ക് യുദ്ധസമാനമാണ്. സീനിയര്‍ ലെവലില്‍ ഉണ്ടായിരുന്ന ഈ വൈര്യം അണ്ടര്‍ 19ലേക്കും കടന്നിട്ട് അധികകാലമായിട്ടില്ല. ഇതിന്റെ അവസാനത്തെ കാഴ്ചയായിരുന്നു ഇന്നലെ നടന്ന പാകിസ്ഥാന്‍- ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് പോരാട്ടത്തില്‍ കാണാനായത്. മത്സരത്തില്‍ ഇന്ത്യയെ 252 റണ്‍സില്‍ തളച്ചിട്ട പാകിസ്ഥാന് സെമി ഫൈനലില്‍ പ്രവേശിക്കാന്‍ അവസരമുണ്ടായിട്ടും അതിന് ശ്രമിക്കാതെ ഇന്ത്യക്കെതിരെ സുഖകരമായ വിജയത്തിന് ശ്രമിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ക്രിക്കറ്റ് മൈതാനത്ത് പോരാട്ടവീര്യം ചോര്‍ന്നുപോയ ഒരു പാകിസ്താന്‍ നിരയെയാണ് കഴിഞ്ഞ ദിവസം അണ്ടര്‍-19 ലോകകപ്പില്‍ കണ്ടത്. ചിരവൈരികളായ ഇന്ത്യക്കെതിരെ ജയിച്ച് സെമി ഫൈനലില്‍ എത്താന്‍ സുവര്‍ണ്ണാവസരമുണ്ടായിട്ടും, ലക്ഷ്യബോധമില്ലാതെ പൊരുതാന്‍ പോലും നില്‍ക്കാതെ കീഴടങ്ങിയ പാകിസ്താന്‍ ടീമിന്റെ നിലപാട് കായിക ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ലോകകപ്പ് നേടുക എന്ന വലിയ ലക്ഷ്യത്തേക്കാള്‍ ഇന്ത്യക്കെതിരെയുള്ള ഒരു കൊച്ചു വിജയം മാത്രം സ്വപ്നം കണ്ടവരോട് ഉപമിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പാകിസ്താന്‍ ടീം പരിഹാസം ഏറ്റുവാങ്ങുന്നത്.

ലോകകപ്പ് സെമിഫൈനലെന്ന വലിയ ലക്ഷ്യം മുന്നിലുണ്ടായിരുന്നപ്പോള്‍ അതിന് ശ്രമിക്കാതെ ഇന്ത്യക്കെതിരെ വിജയിക്കാന്‍ മാത്രം ലക്ഷ്യമിട്ട പാക് ടീമിന്റെ സമീപനമാണ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. സെമിഫൈനല്‍ യോഗ്യത നേടാന്‍ ഇന്ത്യ ഉയര്‍ത്തിയ 252 റണ്‍സ് എന്ന ലക്ഷ്യം പാകിസ്താന് 33.3 ഓവറില്‍ മറികടക്കേണ്ടിയിരുന്നു. റണ്‍ റേറ്റ് മെച്ചപ്പെടുത്തി ഇന്ത്യയെ പിന്തള്ളാന്‍ അവസരമുണ്ടായിട്ടും പാക് ടീം ഇതിനായി ശ്രമിച്ചിരുന്നില്ല.

മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ച പാകിസ്ഥാന്‍ ഒരു ഘട്ടത്തില്‍ പോലും സെമിഫൈനല്‍ യോഗ്യത ലക്ഷ്യമിട്ട് കളിക്കാത്തതാണ് ക്രിക്കറ്റ് ലോകത്ത് പരിഹാസത്തിന് കാരണമായത്. പാകിസ്താന് സെമിയിലേക്ക് കയറാന്‍ താല്പര്യമില്ലേ? ടൂര്‍ണമെന്റ് ജയിക്കുന്നതിനേക്കാള്‍ വലിയ കാര്യമാണോ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരെ എങ്ങനെയെങ്കിലും ജയിക്കുക എന്നത്? എന്ന ചോദ്യമാണ് പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ ഉയര്‍ത്തിയത്. പാക് സമീപനത്തെ ഭീരുത്വമെന്നും ഭോഗ്ലെ വിമര്‍ശിച്ചു.

അതേസമയം സെമിഫൈനല്‍ വേണ്ടെന്ന് വെച്ചുള്ള പാകിസ്ഥാന്റെ കളി പാക് ആരാധകരെയും നിരാശരാക്കി. മത്സരത്തില്‍ 33.3 ഓവര്‍ പിന്നിടുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. ഇന്ത്യയെ പരാജയപ്പെടുത്താനാണ് റിസ്‌ക് എടുക്കാതെ കളിച്ചതെങ്കിലും മത്സരത്തില്‍ പാക് നിര 58 റണ്‍സിന് ഇന്ത്യയോട് തോല്‍ക്കുകയും ചെയ്തു.
വിജയത്തോടെ ഇന്ത്യ സൂപ്പര്‍ സിക്‌സ് ഗ്രൂപ്പില്‍ ഒന്നാമന്മാരായി സെമി ഫൈനലില്‍ പ്രവേശിച്ചു. ബുധനാഴ്ച നടക്കുന്ന സെമിയില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :