1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ishan Kishan likely to be Opener

Ishan Kishan: ലോകകപ്പില്‍ ഇഷാന്‍ കിഷനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കും

ലോകകപ്പ് സ്‌ക്വാഡില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ഓപ്പണറായാണ് ഇഷാനെ ഉള്‍ക്കൊള്ളിച്ചത്

Ishan Kishan likely to be Opener, ishan Kishan, India, T20 World Cup, ഇഷാന്‍ കിഷന്‍, ടി20 ലോകകപ്പ്, ഇഷാന്‍ കിഷന്‍ ലോകകപ്പ് ടീമില്‍
Ishan Kishan

Ishan Kishan: ട്വന്റി 20 ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇഷാന്‍ കിഷനു സാധ്യത. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ബാറ്ററില്‍ നിന്ന് പ്ലേയിങ് ഇലവനിലേക്കുള്ള സാധ്യതയിലേക്ക് ഇഷാനെ എത്തിച്ചത്. 
 
ലോകകപ്പ് സ്‌ക്വാഡില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ഓപ്പണറായാണ് ഇഷാനെ ഉള്‍ക്കൊള്ളിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ആയിരുന്നു പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ന്യൂസിലന്‍ഡിനെതിരെ സഞ്ജു നിറംമങ്ങിയതോടെ ഇഷാന്‍ കിഷനു കാര്യങ്ങള്‍ എളുപ്പമായി. 
 
നാല് കളികളില്‍ നിന്ന് 53.75 ശരാശരിയിലും 231.18 സ്ട്രൈക് റേറ്റിലുമായി 215 റണ്‍സാണ് ഇഷാന്‍ ന്യൂസിലന്‍ഡിനെതിരെ അടിച്ചുകൂട്ടിയത്. അഞ്ച് കളികളിലും ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു ആകെ നേടിയത് 46 റണ്‍സ്. ശരാശരി പത്തില്‍ താഴെ (9.20). സ്ട്രൈക് റേറ്റ് 135.29 മാത്രം. ന്യൂസിലന്‍ഡിനെതിരെ വണ്‍ഡൗണ്‍ ആയി ഇറങ്ങിയ ഇഷാന്‍ ലോകകപ്പില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായേക്കും. തിലക് വര്‍മയായിരിക്കും വണ്‍ഡൗണ്‍. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Pakistan vs Australia 3rd T20I: പാക്കിസ്ഥാനു മുന്നില്‍ മുട്ടിടിച്ച് ഓസ്‌ട്രേലിയ; മൂന്നാം ടി20യിലും തോല്‍വി, നാണക്കേട്