1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sunil Gavaskar slams sanju samson's poor form

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

സഞ്ജുവിന് മതിയായ അവസരങ്ങള്‍ സെലക്ഷന്‍ കമ്മിറ്റി നല്‍കി കഴിഞ്ഞു.

Sunil Gavaskar, Sanju Samson, Cricket News, Batting Form,T20 worldcup
Sanju Samson : ന്യൂസിലന്‍ഡിനെതിരെ തനിക്ക് ലഭിച്ച  അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണെതിരെ രൂക്ഷവിമര്‍ശനവുമായി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. തിരുവനന്തപുരം ഗ്രീന്‍ന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണ്ണായകമായ അഞ്ചാം ടി-20 മത്സരത്തില്‍ സഞ്ജു പരാജയപ്പെട്ടതിന് പിന്നാലെയാണ് ഗവാസ്‌കറുടെ  വിമര്‍ശനം. ലോകകപ്പ് പോലൊരു വലിയൊരു ടൂര്‍ണമെന്റില്‍ സഞ്ജുവിനെ വെച്ച് റിസ്‌കെടുക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകില്ലെന്ന് മത്സരശേഷം ഗവാസ്‌കര്‍ പറഞ്ഞു.
 
 സഞ്ജുവിന് മതിയായ അവസരങ്ങള്‍ സെലക്ഷന്‍ കമ്മിറ്റി നല്‍കി കഴിഞ്ഞു. 5 ഇന്നിങ്ങ്‌സുകളില്‍ നിന്ന് ആകെ 46 റണ്‍സാണ് സഞ്ജു നേടിയത്. 24 റണ്‍സാണ് പരമ്പരയിലെ ഉയര്‍ന്ന സ്‌കോര്‍. സഞ്ജുവിന്റെ ആത്മവിശ്വാസകുറവാണിത് കാണിക്കുന്നത്. തിലക് വര്‍മ പൂര്‍ണ്ണ കായികക്ഷമത കൈവരിച്ചാല്‍ ഫെബ്രുവരി 7ന് അമേരിക്കക്കെതിരെ സഞ്ജു പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ അങ്ങനൊരു റിസ്‌കെടുക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകില്ല ഗവാസ്‌കര്‍ പറഞ്ഞു.
 
വിശാഖപട്ടണത്ത് നടന്ന നാലാം ടി-20-യിലെ പരാജയത്തിന് ശേഷം തിരുവനന്തപുരത്തെ കാണികള്‍ക്ക് മുന്നില്‍ സഞ്ജു തിരിച്ചുവരുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിച്ചിരുന്നത്. എന്നാല്‍ വെറും 6 റണ്‍സിന് മടങ്ങിയ സഞ്ജുവിന് ഈ പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി ആകെ നേടാനായത് 46 റണ്‍സ് മാത്രമാണ്.  ഇഷാന്‍ കിഷന്‍ 42 പന്തില്‍ സെഞ്ചുറി നേടി കരുത്ത് തെളിയിച്ചതോടെ ഇഷാന് ടീമില്‍ അവസരം അര്‍ഹിക്കുന്നുവെന്ന് തന്നെയാണ് സഞ്ജു ആരാധകരും സമ്മതിക്കുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വിദേശടീമുകൾ രണ്ടാം നിര ടീമുകൾ അയച്ച് പാകിസ്ഥാനെ അപമാനിക്കുന്നു, പാക് ക്രിക്കറ്റ് ബോർഡിൽ അമർഷം