അനുബന്ധ വാര്‍ത്തകള്‍
- വൈഭവ് റെഡിയാണ്, പക്ഷേ പ്രത്യേക പരിഗണന നൽകില്ല,ലോകകപ്പ് നേടിതന്നവരും പ്രധാനമെന്ന് റയാൻ ടെൻ ഡോസ്ചേറ്റ്
- Shreyas Iyer : ശ്രേയസിനെ വല്ലാതെ ക്രൂശിക്കണ്ട, തോറ്റ് തുടങ്ങുന്ന നാലാമത്തെ ക്യാപ്റ്റൻ
- ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ നിറംമങ്ങി ശ്രേയസ്; തിളങ്ങാതെ സഞ്ജുവും
- ശ്രേയസ് ക്യാപ്റ്റനാകാതിരിക്കാൻ ഗംഭീർ ചരടുവലികൾ നടത്തി; റിപ്പോർട്ട്
- ആരുടെയും നിഴലിൽ ഒതുങ്ങില്ലെന്ന് ശ്രേയസ്, ലക്ഷ്യം വെച്ചത് ഗംഭീറിനെ?, കൊൽക്കത്തയിലെ അനുഭവം വെച്ചുള്ള സംസാരമെന്ന് സോഷ്യൽ മീഡിയ
India vs England : ക്രിക്കറ്റ് ടീം ഗെയിമാണ്, ഒറ്റയാളെ ആശ്രയിക്കുന്ന പരിപാടിയല്ല, വൈഭവ് കാത്തിരിക്കേണ്ടി വരും, വ്യക്തമാക്കി ശ്രേയസ് അയ്യർ
വിഷയത്തില്‍ വ്യക്തത നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ നായകനായ ശ്രേയസ് അയ്യര്‍.
അയര്‍ലന്‍ഡിനെതിരായ പരമ്പര നഷ്ടത്തിന് ശേഷം ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20 പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും പതിനഞ്ചുകാരനായ ഇന്ത്യയുടെ പുത്തന്‍ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിക്ക് മുകളിലാണ്. അയര്‍ലന്‍ഡിനെതിരെ ഇന്ത്യന്‍ ബാറ്റിംഗ് നിര ഒന്നടങ്കം നിരാശപ്പെടുത്തിയതോടെ വൈഭവിനായുള്ള മുറവിളികള്‍ ശക്തമായിരിക്കുകയാണ്. ഇക്കഴിഞ്ഞ ലോകകപ്പ് നേടിയ ടീമാണെന്ന പരിഗണന പോലും താരങ്ങള്‍ക്ക് ആരാധകര്‍ നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിഷയത്തില്‍ വ്യക്തത നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ നായകനായ ശ്രേയസ് അയ്യര്‍.
എല്ലായിടത്തും വൈഭവ്, വൈഭവ് എന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കോച്ചിനും ക്യാപ്റ്റനും ടീം തിരഞ്ഞെടുപ്പ് എത്രത്തോളം ബുദ്ധിമുട്ടേറിയതാണ്? എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് അയ്യര്‍ മറുപടി നല്‍കിയത്.
SHREYAS IYER ON VAIBHAV SOORYAVANSHI.
— Mufaddal Vohra (@mufaddal_vohra) June 30, 2026
“Each individual playing in the team has performed, its not like one individual is performing. Weve to build security and back our players at the same time, so they can gain confidence. Players who won us the last WC have a fair idea… pic.twitter.com/l58Ej8WTxA
'ഞാന്‍ അങ്ങനെയൊന്നും കാണുന്നില്ല. സത്യമായിട്ടും എനിക്കറിയില്ല. ഞാന്‍ വാര്‍ത്തകള്‍ പിന്തുടരുന്നില്ല, ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയകളില്‍ എന്താണ് നടക്കുന്നതെന്നും നോക്കാറില്ല. അതുകൊണ്ടുതന്നെ അത്തരം ചര്‍ച്ചകളൊന്നും എന്റെ കാതുകളില്‍ എത്തിയിട്ടില്ല.' ശ്രേയസ് വ്യക്തമാക്കി. ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളെ ടീം പിന്തുണയ്ക്കേണ്ടതുണ്ട്. ലോകകപ്പ് സ്ക്വാഡിലെ താരങ്ങളെല്ലാം മികച്ച പ്രകടനം നടത്തിയവരാണ്. ഒരൊറ്റ ആള്‍ക്ക് വേണ്ടി അതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നത് ടീമിന്റെ മൊറൈലിനെ ബാധിക്കും. നാളെ എന്താണ് സംഭവിക്കുക എന്നത് പറയാനാവില്ല. ടീം കോമ്പിനേഷന്‍ ടീമിനുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. വൈഭവ് മികച്ച താരമാണ് എന്നതില്‍ തര്‍ക്കമില്ല. സമയം വരുമ്പോള്‍ അവനുള്ള അവസരം ലഭിക്കും ശ്രേയസ് അയ്യര്‍ പറഞ്ഞു.
ശ്രേയസിന്റെ വാര്‍ത്താസമ്മേളനത്തോടെ ഇംഗ്ലണ്ടിനെതിരെ നിലവിലെ ടീമിനെ തന്നെയാകും ഇന്ത്യ ഇറക്കുക എന്നാണ് വ്യക്തമാവുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു സാംസണ് അടക്കമുള്ള താരങ്ങളെ ടീം മാനേജ്മെന്റ് പിന്തുണയ്ക്കും. പരമ്പരയുടെ ഇടയിലെ മത്സരങ്ങളില്‍ ഒന്നിലാകും വൈഭവ് ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറ്റം കുറിക്കുക.ALSO READ: വൈഭവ് റെഡിയാണ്, പക്ഷേ പ്രത്യേക പരിഗണന നൽകില്ല,ലോകകപ്പ് നേടിതന്നവരും പ്രധാനമെന്ന് റയാൻ ടെൻ ഡോസ്ചേറ്റ്