അനുബന്ധ വാര്ത്തകള്
- India vs England : ക്രിക്കറ്റ് ടീം ഗെയിമാണ്, ഒറ്റയാളെ ആശ്രയിക്കുന്ന പരിപാടിയല്ല, വൈഭവ് കാത്തിരിക്കേണ്ടി വരും, വ്യക്തമാക്കി ശ്രേയസ് അയ്യർ
- Vaibhav Sooryavanshi: 'ക്ഷമ വേണം, സമയമെടുക്കും'; ഇംഗ്ലണ്ടിനെതിരെയും വൈഭവ് ഇല്ല
- വൈഭവ് റെഡിയാണ്, പക്ഷേ പ്രത്യേക പരിഗണന നൽകില്ല,ലോകകപ്പ് നേടിതന്നവരും പ്രധാനമെന്ന് റയാൻ ടെൻ ഡോസ്ചേറ്റ്
- രോഹിത് അവസരം മുതലെടുക്കണം, ഇംഗ്ലണ്ടിൽ തിളങ്ങിയില്ലെങ്കിൽ ലോകകപ്പ് പദ്ധതികളിൽ നിന്ന് പുറത്തേക്കോ?
- ഇന്ത്യയെ വിറപ്പിച്ച അയർലൻഡ് താരം തൊഴിൽ രഹിതൻ, ചർച്ചയായി ജയ് മൂന്ദ്രയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ:'ഓപ്പൺ ടു വർക്ക്' സ്റ്റാറ്റസ് കണ്ട് ഞെട്ടി ഇന്ത്യക്കാർ
ഐസിസി റാങ്കിങ്ങിൽ അഭിഷേക് ശർമയെ മറികടന്ന് ഇഷാൻ കിഷൻ
876 റേറ്റിങ്ങോടെയാണ് ഇഷാൻ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 869 റേറ്റിങ് ആണ് അഭിഷേകിനുള്ളത്
ഐസിസി ട്വന്റി 20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ ഇടംകൈയൻ ബാറ്റർ ഇഷാൻ കിഷന് നേട്ടം. ഇന്ത്യയുടെ അഭിഷേക് ശർമയെ മറികടന്ന് ഇഷാൻ ഒന്നാം സ്ഥാനത്തെത്തി. അഭിഷേക് രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു.
876 റേറ്റിങ്ങോടെയാണ് ഇഷാൻ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 869 റേറ്റിങ് ആണ് അഭിഷേകിനുള്ളത്. 792 റേറ്റിങ് ഉള്ള ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് മൂന്നാം സ്ഥാനത്ത്. ആദ്യ പത്തിൽ ഇന്ത്യയുടെ നാല് താരങ്ങൾ. ഇഷാനും അഭിഷേകിനും പുറമേ തിലക് വർമ (ആറാം സ്ഥാനം), മുൻ നായകൻ സൂര്യകുമാർ യാദവ് (എട്ടാം സ്ഥാനം) എന്നിവർ ആദ്യ പത്തിൽ ഇടംപിടിച്ചു. ശ്രീലങ്കയുടെ പത്തും നിസങ്കയാണ് അഞ്ചാം സ്ഥാനത്ത്.
ട്വന്റി 20 ബൗളർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇന്ത്യയുടെ രണ്ട് താരങ്ങളുണ്ട്. വരുൺ ചക്രവർത്തി മൂന്നാമതും ജസ്പ്രിത് ബുംറ ആറാം സ്ഥാനത്തും. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ ആണ് ഒന്നാമത്.
ടെസ്റ്റ് ഫോർമാറ്റിൽ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണ് ഒന്നാം സ്ഥാനത്തുള്ള ബാറ്റർ. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ആറാം സ്ഥാനത്തും യശസ്വി ജയ്‌സ്വാൾ ഒൻപതാം സ്ഥാനത്തുമുണ്ട്.