അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയൊന്നും സെമി ഫൈനലില്‍ എത്തില്ല; പ്രവചനവുമായി പാക്കിസ്ഥാന് താരം
- India vs South Africa, T20 World Cup Warm Up: അടിച്ചുപറത്തി ഇന്ത്യയും ദക്ഷിണാഫ്രിക്കയും; സഞ്ജു 'ബെഞ്ചില്‍'
- Shubman Gill: പരുക്ക് അത്ര ഗുരുതരമായിരുന്നില്ല, മാറ്റിനിര്‍ത്തിയത് മനപ്പൂര്‍വ്വം; ഗില്‍ അതൃപ്തിയില്‍
- Shubman Gill: റണ്സടിച്ചാലേ ടീമില്‍ എടുക്കൂ; ഗില്ലിനു തിരിച്ചടിയായത് മോശം ഫോം, കൈവിട്ട് ഗംഭീര്‍
- India vs South Africa, 5th T20I: സഞ്ജു സാംസണ് കളിക്കും, അവസാന ടി20 ഇന്ന്
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് നാണക്കേട്; ദക്ഷിണാഫ്രിക്കയോടു 76 റണ്‍സിനു തോറ്റു
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി
India
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്കു തോല്‍വി. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 76 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഇതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഇന്ത്യക്കു നിര്‍ണായകമായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 111 നു ഓള്‍ഔട്ട്. 37 പന്തില്‍ 42 റണ്‍സ് നേടിയ ശിവം ദുബെ മാത്രമാണ് ഇന്ത്യക്കായി പൊരുതിയത്. ഹാര്‍ദിക് പാണ്ഡ്യ 17 പന്തില്‍ 18 റണ്‍സും നായകന്‍ സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 18 റണ്‍സും നേടി.
ഇഷാന്‍ കിഷന്‍ (പൂജ്യം), അഭിഷേക് ശര്‍മ (12 പന്തില്‍ 15), തിലക് വര്‍മ (രണ്ട് പന്തില്‍ ഒന്ന്), വാഷിങ്ടണ്‍ സുന്ദര്‍ (11 പന്തില്‍ 11), റിങ്കു സിങ് (രണ്ട് പന്തില്‍ പൂജ്യം) എന്നിവരെല്ലാം നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ യാന്‍സണ്‍ നാല് വിക്കറ്റ് നേടി. കേശവ് മഹാരാജിനു മൂന്ന് വിക്കറ്റ്. കോര്‍ബിന്‍ ബോഷ് രണ്ടും ഏദന്‍ മാര്‍ക്രം ഒരു വിക്കറ്റും നേടി.
20-3 എന്ന നിലയില്‍ തകര്‍ച്ചയുടെ വക്കിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത് ഡേവിഡ് മില്ലര്‍ (35 പന്തില്‍ 63), ഡെവാള്‍ഡ് ബ്രെവിസ് (29 പന്തില്‍ 45), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (24 പന്തില്‍ പുറത്താകാതെ 44) എന്നിവരുടെ ഇന്നിങ്‌സുകളാണ്.
വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യക്കു സൂപ്പര്‍ എട്ടില്‍ മത്സരങ്ങള്‍ ശേഷിക്കുന്നത്. രണ്ടിലും ജയിച്ചാലെ സെമിയില്‍ എത്താന്‍ സാധിക്കൂ.