India vs South Africa, T20 World Cup Warm Up: അടിച്ചുപറത്തി ഇന്ത്യയും ദക്ഷിണാഫ്രിക്കയും; സഞ്ജു 'ബെഞ്ചില്‍'

ഓപ്പണര്‍ ഏദന്‍ മാര്‍ക്രം 19 പന്തില്‍ 38 റണ്‍സ് നേടി റിട്ടയേര്‍ഡ് ഹര്‍ട്ടായി

Sanju Samson Will not play World Cup, Sanju Samson, T20 World Cup, Sanju Samson vs Ishan Kishan
Sanju Samson
രേണുക വേണു| Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (07:04 IST)

India vs South Africa, T20 World Cup Warm Up: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്കു 30 റണ്‍സ് ജയം. കൂറ്റന്‍ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ഇരു ടീമുകളും ചേര്‍ന്ന് 33 സിക്‌സുകള്‍ പറത്തി. ടോസ് ലഭിച്ചു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 210 റണ്‍സെടുത്തു.

ഓപ്പണര്‍ ഏദന്‍ മാര്‍ക്രം 19 പന്തില്‍ 38 റണ്‍സ് നേടി റിട്ടയേര്‍ഡ് ഹര്‍ട്ടായി. റയാന്‍ റിക്കല്‍ട്ടന്‍ 21 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 44 റണ്‍സെടുത്തു. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 21 പന്തില്‍ ഒരു ഫോറും നാല് സിക്‌സും സഹിതം 45 റണ്‍സുമായി പുറത്താകാതെ നിന്നു. ജേസണ്‍ സ്മിത്ത് 23 പന്തില്‍ 35 റണ്‍സെടുത്തു.

ഇന്ത്യക്കായി ഓപ്പണര്‍ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ചുറി നേടി. 20 പന്തില്‍ രണ്ട് ഫോറും ഏഴ് സിക്‌സും സഹിതം 53 റണ്‍സ് നേടി. തിലക് വര്‍മ 19 പന്തില്‍ 45 റണ്‍സും അക്‌സര്‍ പട്ടേല്‍ 23 പന്തില്‍ പുറത്താകാതെ 35 റണ്‍സുമെടുത്തു. സൂര്യകുമാര്‍ യാദവ് (16 പന്തില്‍ 30), ഹാര്‍ദിക് പാണ്ഡ്യ (10 പന്തില്‍ 30), അഭിഷേക് ശര്‍മ (18 പന്തില്‍ 24) എന്നിവരും തിളങ്ങി. സഞ്ജു സാംസണ്‍ കളിച്ചില്ല. താരം ബെഞ്ചില്‍ ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :