1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. East Zone vs South Zone Duleep Trophy Final Day 5

East Zone vs South Zone, Duleep Trophy Final: ഈസ്റ്റ് സോൺ ലീഡ് 584, ഡിക്ലയർ ചെയ്യുമോ?

Ishan Kishan, Tilak Varma, Duleep Trophy, South Zone vs East Zone, Duleep trophy Match Live Updates
East Zone vs South Zone, Duleep Trophy Final: ദുലീപ് ട്രോഫി ഫൈനലിൽ നാലാം ദിനം കളി നിർത്തുമ്പോൾ ഈസ്റ്റ് സോണിന്റെ ആകെ ലീഡ് 584. അവസാന ദിനമായ ഇന്ന് ഡിക്ലയർ ചെയ്ത് സൗത്ത് സോണിനെ ബാറ്റിങ്ങിന് അയയ്ക്കാനാകും ഈസ്റ്റ് സോണിന്റെ പദ്ധതി. 
 
സ്‌കോർ കാർഡ് 
 
രണ്ടാം ഇന്നിങ്‌സിൽ ഈസ്റ്റ് സോൺ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടിയിട്ടുണ്ട്. ആകെ ലീഡ് 584 ആയി. ഒന്നാം ഇന്നിങ്‌സിൽ നായകൻ ഇഷാൻ കിഷന്റെ ഇരട്ട സെഞ്ചുറി ബലത്തിൽ 708 റൺസാണ് ഈസ്റ്റ് സോൺ നേടിയത്. മറുപടി ബാറ്റിങ്ങിൽ സൗത്ത് സോൺ 336 ന് ഓൾഔട്ട് ആയി. ഈസ്റ്റ് സോണിന് ഒന്നാം ഇന്നിങ്‌സിൽ 372 റൺസ് ലീഡുണ്ടായിരുന്നു. 
 
വീണ്ടും ഇഷാൻ 
 
ഈസ്റ്റ് സോണിനായി നായകൻ ഇഷാൻ കിഷൻ വീണ്ടും തിളങ്ങി. 98 പന്തുകൾ നേരിട്ട ഇഷാൻ ഒൻപത് ഫോറും മൂന്ന് സിക്സും സഹിതമാണ് രണ്ടാം ഇന്നിങ്സിൽ 80 റൺസെടുത്തത്. ഒന്നാം ഇന്നിങ്സിൽ 334 പന്തിൽ 270 റൺസെടുക്കാനും ഇഷാന് സാധിച്ചു. ശിഖർ മോഹൻ 85 പന്തിൽ 52 റൺസെടുത്തു. വൈഭവ് സൂര്യവൻശി (എട്ട്) നിരാശപ്പെടുത്തി. 


സൗത്ത് സോൺ ഒന്നാം ഇന്നിങ്‌സ് 
 
ഒന്നാം ഇന്നിങ്‌സിൽ സൗത്ത് സോൺ 336 ന് ഓൾഔട്ട് ആകുകയായിരുന്നു. 211 പന്തിൽ 99 റൺസ് നേടിയ നായകൻ തിലക് വർമയാണ് ടോപ് സ്‌കോറർ. ദേവ്ദത്ത് പടിക്കൽ സൗത്ത് സോണിനായി 104 പന്തിൽ 62 റൺസെടുത്തു. രണ്ടാം ഇന്നിങ്‌സിലും ഇവരിൽ തന്നെയായിരിക്കും സൗത്ത് സോണിന്റെ പ്രതീക്ഷകൾ. Also Read: 'ഇത് ഇരുണ്ടകാലം'; യുഡിഎഫ് ഭരണത്തിൽ ജനങ്ങൾ അതൃപ്തർ, പവർകട്ട് തുടരും
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നാണക്കേടിലേക്ക് പാക്കിസ്ഥാൻ; ആറ് വിക്കറ്റ് നഷ്ടമായി