India vs Afghanistan, 2nd T20: സഞ്ജുവിന് ഇന്ന് നിർണായകം; പാളിയാൽ വൈഭവ് 'എൻട്രി'
India vs Afghanistan, 2nd T20: ഇന്ത്യ-അഫ്ഗാനിസ്ഥാൻ രണ്ടാം ട്വന്റി 20 മത്സരം ഇന്ന്. ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ ഇറങ്ങുക. പരമ്പര നഷ്ടമാകാതിരിക്കാൻ അഫ്ഗാനിസ്ഥാന് ഇന്ന് ജയം നിർണായകം.
എപ്പോൾ? എവിടെ?
ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് രണ്ടാം ടി20 മത്സരത്തിന് ആതിഥേയത്വം വഹിക്കുക. ഇന്ത്യൻ സമയം രാത്രി 7.30 ന് കളി തുടങ്ങും. ഏഴ് മണിക്കാണ് ടോസ്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0 ത്തിനു ലീഡ് ചെയ്യുന്നു.
സഞ്ജുവിന് നിർണായകം
മലയാളി താരം സഞ്ജു സാംസണിന് ഇന്നത്തെ മത്സരം നിർണായകമാണ്. ഒന്നാം ട്വന്റി 20 മത്സരത്തിൽ വെറും പത്ത് റൺസെടുത്താണ് താരം പുറത്തായത്. സമീപകാലത്ത് സഞ്ജുവിന് വ്യക്തിഗത സ്‌കോർ 30 കടത്താനും സാധിച്ചിട്ടില്ല. ഇന്ന് കൂടി ഫോംഔട്ട് ആയാൽ മൂന്നാം ടി20 മത്സരത്തിൽ സഞ്ജു പുറത്തിരിക്കും. പകരം വൈഭവ് സൂര്യവൻശി പ്ലേയിങ് ഇലവനിൽ എത്തും.
ഇന്ത്യ, സാധ്യത ഇലവൻ
അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ, അർഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ, രവി ബിഷ്‌ണോയ്