സൗത്ത് സോൺ പ്രതിരോധത്തിൽ; നാല് വിക്കറ്റ് ശേഷിക്കെ 466 റൺസ് അകലെ
Ishan Kishan and Tilak Varma
ദുലീപ് ട്രോഫി ക്രിക്കറ്റിൽ സൗത്ത് സോണിനെതിരെ പിടിമുറുക്കി ഈസ്റ്റ് സോൺ. ഒന്നാം ഇന്നിങ്‌സിൽ ഈസ്റ്റ് സോണിന്റെ 708 റൺസിൽ നിന്ന് 466 റൺസ് അകലെയാണ് സൗത്ത് സോൺ. ശേഷിക്കുന്നത് നാല് വിക്കറ്റ് മാത്രം.
സ്‌കോർ കാർഡ്
ഒന്നാം ഇന്നിങ്‌സിൽ ഈസ്റ്റ് സോൺ 708 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ സൗത്ത് സോൺ ആറ് വിക്കറ്റ് നഷ്ടത്തിൽ 242 റൺസാണ് എടുത്തിരിക്കുന്നത്. ഇനിയും 466 റൺസെടുത്താൽ മാത്രമേ ഈസ്റ്റ് സോണിനൊപ്പം എത്താൻ സൗത്ത് സോണിന് സാധിക്കൂ.
പ്രതീക്ഷ ക്യാപ്റ്റനിൽ
133 പന്തിൽ 56 റൺസുമായി നായകൻ തിലക് വർമ സൗത്ത് സോണിനായി ക്രീസിലുണ്ട്. ചാമ വി മിലിന്ദ് ആണ് (നാല് പന്തിൽ രണ്ട്) ഒപ്പം. ദേവ്ദത്ത് പടിക്കൽ 104 പന്തിൽ 62 റൺസ് നേടി. നാരായണൻ ജഗദീശൻ (42 പന്തിൽ 32), ഷെയ്ഖ് റഷീദ് (48 പന്തിൽ 27), സമരൺ രവിചന്ദ്രൻ (55 പന്തിൽ 23) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
ഷമിക്കും മുകേഷിനും രണ്ട് വീതം വിക്കറ്റുകൾ
ഈസ്റ്റ് സോണിനായി മുഹമ്മദ് ഷമി 11 ഓവറിൽ 17 വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മുകേഷ് കുമാർ 12 ഓവറിൽ 36 വഴങ്ങി രണ്ട് വിക്കറ്റ്. കൗനൈൻ ഖുറേഷിക്കും ശിഖർ മോഹനും ഓരോ വിക്കറ്റ്. Also Read: എപ്പോ പോകുമെന്ന് പറയാൻ പറ്റില്ല; കൈമലർത്തി കെ.എസ്.ഇ.ബി, സർക്കാരിനെതിരെ വ്യാപക വിമർശനം