1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. UDF Irundakalam Power Cut

'ഇത് ഇരുണ്ടകാലം'; യുഡിഎഫ് ഭരണത്തിൽ ജനങ്ങൾ അതൃപ്തർ, പവർകട്ട് തുടരും

നിലവിലെ വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ മുഴുവനായും ഉണ്ടാകും

Power Cut, UDF, VD Satheesan, Sunny Joseph, Power Cut Kerala, UDF Pookie Cut, Indira Cut UDF
സംസ്ഥാനത്ത് പവർകട്ട് തുടരും. രാവിലെയും രാത്രിയും ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം ആയില്ലെന്നാണ് കെ.എസ്.ഇ.ബിയും അറിയിക്കുന്നത്. 
 
പവർകട്ട് സെപ്റ്റംബർ മുഴുവൻ 
 
നിലവിലെ വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ മുഴുവനായും ഉണ്ടാകും. ചൂട് കൂടുതൽ ആയതിനാൽ വൈദ്യുതി ഉപഭോഗം വർധിച്ചതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നാണ് വൈദ്യുതിവകുപ്പ് പറയുന്നത്. വൈകിട്ട് ആറിനും രാത്രി 12 നും ഇടയിൽ അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകും. രാവിലെയും ഇടവിട്ട് വൈദ്യുതി തടസമുണ്ടാകാൻ സാധ്യത. 
 
യോഗത്തിൽ തീരുമാനമായില്ല 
 
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യാൻ വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നിരുന്നു. ഈ യോഗത്തിൽ കാര്യമായ പരിഹാര മാർഗങ്ങളൊന്നും കണ്ടെത്താനായില്ല. വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് മാത്രമാണ് യോഗത്തിൽ തീരുമാനിച്ചത്.


വേറെ വഴിയില്ലെന്ന് സർക്കാർ ! 
 
വൈദ്യുതി നിയന്ത്രണം അല്ലാതെ മറ്റു വഴികളില്ലെന്നാണ് സർക്കാർ പറയുന്നത്. എൽ-നിനോ പ്രതിഭാസം കാരണം സംസ്ഥാനത്ത് കാലവർഷ മഴ കുറഞ്ഞു. ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞതോടെ വലിയ പ്രതിസന്ധി രൂപപ്പെട്ടു. ആഭ്യന്തര വൈദ്യുതി ഉത്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പവർകട്ട് അല്ലാതെ മറ്റു വഴികളില്ലെന്നാണ് സർക്കാർ വിശദീകരണം. ഒക്ടോബറിൽ തുലാവർഷ മഴ കുറഞ്ഞാൽ പവർകട്ട് തുടരേണ്ടിവരും. Also Read: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇറാനുമായുള്ള യുദ്ധം അവസാനിക്കും: ട്രംപ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ല: ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഉറപ്പ്