സൗത്ത് സോൺ 336 ന് ഓൾഔട്ട്; ഈസ്റ്റ് സോണിന് 372 റൺസ് ലീഡ്
Duleep trophy - South Zone vs East Zone
ദുലീപ് ട്രോഫി ക്രിക്കറ്റിൽ സൗത്ത് സോണിന് മേൽ ആധിപത്യം ഉറപ്പിച്ച് ഈസ്റ്റ് സോൺ. ഈസ്റ്റ് സോണിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 708 നെതിരെ സൗത്ത് സോൺ 336 ന് ഓൾഔട്ടായി. ഒന്നാം ഇന്നിങ്‌സിൽ ഈസ്റ്റ് സോണിന് 372 റൺസ് ലീഡ്.
സെഞ്ചുറിക്ക് ഒരു റൺസ് അകലെ നായകൻ വീണു
സൗത്ത് സോണിനായി നായകൻ തിലക് വർമ 211 ബോളിൽ 99 റൺസ് നേടി. ഒൻപത് ഫോർ സഹിതമാണ് തിലകിന്റെ ഇന്നിങ്‌സ്. ഒരു റൺസ് അകലെ സൗത്ത് സോൺ നായകന് സെഞ്ചുറി നഷ്ടമായി. ദേവ്ദത്ത് പടിക്കൽ 104 പന്തിൽ 62 റൺസ് നേടി. നാരായണൻ ജഗദീശൻ (42 പന്തിൽ 32), ഷെയ്ഖ് റഷീദ് (48 പന്തിൽ 27), സമരൺ രവിചന്ദ്രൻ (55 പന്തിൽ 23) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
ഈസ്റ്റ് സോൺ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചു
372 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഈസ്റ്റ് സോൺ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് ആരംഭിച്ചു. ഇന്ന് നാലാം ദിനമാണ്. ആകെ ലീഡ് 500 നു അടുത്തെത്തിച്ച് സൗത്ത് സോണിനെ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിന് അയയ്ക്കുകയായിരിക്കും ഈസ്റ്റ് സോണിന്റെ പ്ലാൻ.