1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Yamal claims he deserves ballon D or awards

ഏത് എംബാപ്പെ, ബാലൺ ഡിഓർ നേടാൻ ഏറ്റവും യോഗ്യൻ ഞാൻ തന്നെ, വിടാതെ ലാമിൻ യമാൽ

Lamine Yamal
ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിന് തനിക്കും അര്‍ഹതയുണ്ടെന്ന് ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരമായ ലാമിന്‍ യമാല്‍. ഫ്രഞ്ച് സൂപ്പര്‍ താരമായ കിലിയന്‍ എംബാപ്പെയും താനിമാണ് നിലവിലെ ഏറ്റവും മികച്ച താരങ്ങളെന്നും യമാല്‍ പറഞ്ഞു. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ മൂവിസ്റ്റാര്‍ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് യമാല്‍ ഇക്കാര്യം പറഞ്ഞത്. നേരത്തെ ഈ വര്‍ഷത്തെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിന് അര്‍ഹന്‍ താനാണെന്ന അവകാശവാദവുമായി എംബാപ്പെ രംഗത്ത് വന്നിരുന്നു.
 
എന്നെ സംബന്ധിച്ചിടത്തോളം ഞാനും എംബാപ്പെയുമാണ് ലോകത്തെ ഏറ്റവും മികച്ച 2 കളിക്കാര്‍. ലോകത്തിലെ ഏറ്റവും മികച്ചവരെന്ന നിലയില്‍, പ്രത്യേകിച്ച് എന്റെ നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ വര്‍ഷം പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹന്‍ ഞാന്‍ തന്നെയാനെന്ന് കരുതുന്നു. യമാല്‍ പറഞ്ഞു. നിലവില്‍ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ എംബാപ്പെ ബാലന്‍ ഡ്യോര്‍ സാധ്യതാപട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്. സീസണില്‍ കിരീടങ്ങളൊന്നും തന്നെ നേടാനായിട്ടില്ലെങ്കിലും വ്യക്തിഗത മികവില്‍ എംബാപ്പെ മുന്നിലുണ്ട്.
 
അതേസമയം യമാലിനൊപ്പം സ്‌പെയ്‌നിന്റെ തന്നെ റോഡ്രിയും പുരസ്‌കാര പട്ടികയില്‍ മുന്നിലുണ്ട്. ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നാണ് ബാലണ്‍ ഡ്യോര്‍ പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള മറ്റൊരു താരം.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഹർമനുമായി ഹസ്തദാനം ചെയ്യാതിരുന്നത് നിഗർ സുൽത്താനയുടെ സ്വന്തം തീരുമാനം, ക്യാപ്റ്റനെ തള്ളി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്