'അതിൽ അസ്വാഭാവികത ഇല്ല'; സിംബാബ്വെ പരമ്പരയിൽ സഞ്ജു ഇല്ലാത്തതിനെ ന്യായീകരിച്ച് മുൻ ഇന്ത്യൻ താരം
അതേസമയം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകണമായിരുന്നെന്ന് ദീപ് ദാസ്ഗുപ്ത പറഞ്ഞു
സിംബാബ്വെയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യക്കായി മലയാളി താരം സഞ്ജു സാംസൺ കളിക്കാത്തത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. സഞ്ജുവിനെ സ്‌ക്വാഡിൽ പോലും ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ചോദ്യമുയർന്നു. എന്നാൽ സിംബാബ്വെയ്‌ക്കെതിരെ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ അസ്വാഭാവികത ഇല്ലെന്നാണ് ഇന്ത്യയുടെ മുൻതാരം ദീപ് ദാസ്ഗുപ്ത പറയുന്നത്.
' സഞ്ജു ഇല്ലാത്തതിൽ അസ്വാഭാവികതയായി ഒന്നുമില്ല. റൊട്ടേഷൻ പോളിസിയുടെ ഭാഗമായാണ് സഞ്ജുവിന് സ്ഥാനം നഷ്ടമായത്. സിംബാബ്വെ പര്യടനത്തിൽ അക്‌സർ പട്ടേൽ പോലും ഇല്ലായിരുന്നു. നിലവിൽ ഇന്ത്യയുടെ ഒന്നാം നമ്പർ ടി20 സ്പിന്നർ ആണ് അദ്ദേഹം. എന്തുകൊണ്ടാണ് അക്‌സറിന്റെ അസാന്നിധ്യത്തെ കുറിച്ച് ചോദ്യങ്ങൾ ഇല്ലാത്തത്,' ദീപ് ദാസ്ഗുപ്ത പറഞ്ഞു.
അതേസമയം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകണമായിരുന്നെന്ന് ദീപ് ദാസ്ഗുപ്ത പറഞ്ഞു.
വൈഭവ് സൂര്യവൻശിയാണ് സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണറായത്. സഞ്ജുവിനെ മാറ്റിയാണ് വൈഭവിന് ഇന്ത്യ തുടർച്ചയായി അവസരം നൽകുന്നത്.