1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. West Indies beats Pakistan

West Indies vs Pakistan, 1st Test: 'അയ്യയ്യേ നാണക്കേട്'; പാക്കിസ്ഥാനെ കണ്ടംവഴി ഓടിച്ച് വെസ്റ്റ് ഇൻഡീസ്

14.2 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ വെസ്റ്റ് ഇൻഡീസ് പേസർ ജയ്ഡൻ സീൽസ് ആണ് രണ്ടാം ഇന്നിങ്‌സിൽ പാക്കിസ്ഥാന്റെ കഥ കഴിച്ചത്

Pakistan vs West Indies, West Indies beats Pakistan, Pakistan tour of West Indies, വെസ്റ്റ് ഇൻഡീസ്, പാക്കിസ്ഥാൻ
West Indies vs Pakistan

Pakistan vs West Indies, 1st Test: പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് 90 റൺസ് ജയം. 211 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനു ഇറങ്ങിയ പാക്കിസ്ഥാൻ 120 നു ഓൾഔട്ട് ആയി. 
 
14.2 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ വെസ്റ്റ് ഇൻഡീസ് പേസർ ജയ്ഡൻ സീൽസ് ആണ് രണ്ടാം ഇന്നിങ്‌സിൽ പാക്കിസ്ഥാന്റെ കഥ കഴിച്ചത്. കെമാർ റോച്ച്, ജസ്റ്റിൻ ഗ്രീവ്‌സ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ഷമാർ ജോസഫിന് ഒരു വിക്കറ്റ്. 107 പന്തിൽ 58 റൺസെടുത്ത നായകൻ ബാബർ അസം മാത്രമാണ് പാക്കിസ്ഥാൻ നിരയിൽ ചെറുത്തുനിന്നത്. 
 
ഒന്നാം ഇന്നിങ്‌സിൽ വെസ്റ്റ് ഇൻഡീസ് 311 റൺസ് നേടിയപ്പോൾ പാക്കിസ്ഥാൻ 282 റൺസിൽ ഓൾഔട്ട് ആകുകയായിരുന്നു. ഒന്നാം ഇന്നിങ്‌സിൽ ജസ്റ്റിൻ ഗ്രീവ്‌സ് 11 ഓവറിൽ 27 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷമാർ ജോസഫിനും കെമാർ റോച്ചിനും ഒന്നാം ഇന്നിങ്‌സിൽ രണ്ട് വീതം വിക്കറ്റുകൾ. 
 
വെസ്റ്റ് ഇൻഡീസിനായി ഒന്നാം ഇന്നിങ്‌സിൽ ഷായ് ഗോപ്പ് 182 പന്തിൽ 92 റൺസും കവേം ഹോഡ്‌ജെ 183 പന്തിൽ 84 റൺസും നേടി. രണ്ടാം ഇന്നിങ്‌സിൽ വെസ്റ്റ് ഇൻഡീസ് 181 ന് ഓൾഔട്ടായി. ജസ്റ്റിൻ ഗ്രീവ്‌സ് ആണ് കളിയിലെ താരം. 
 
രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പാക്കിസ്ഥാന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലുള്ളത്. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'അതിൽ അസ്വാഭാവികത ഇല്ല'; സിംബാബ്വെ പരമ്പരയിൽ സഞ്ജു ഇല്ലാത്തതിനെ ന്യായീകരിച്ച് മുൻ ഇന്ത്യൻ താരം