India's Squad for Sri Lanka Test Series: ബുംറ തിരിച്ചെത്തി; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ കെ.എൽ.രാഹുൽ ആണ് ഉപനായകൻ
India's Squad for Sri Lanka Test Series: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരുക്ക് പൂർണമായി ഭേദപ്പെട്ട് ഫിറ്റ്‌നെസ് തെളിയിച്ചാൽ ജസ്പ്രിത് ബുംറ രണ്ട് മത്സരങ്ങളിലും കളിക്കും. സായ് സുദർശനും ഫിറ്റ്‌നെസ് തെളിയിച്ചാൽ കളിക്കാം.
ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ കെ.എൽ.രാഹുൽ ആണ് ഉപനായകൻ. റിഷഭ് പന്തും ടീമിൽ ഉണ്ട്. ശരൺഷ് ജെയിൻ ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു.
ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ, കെ.എൽ.രാഹുൽ, യശസ്വി ജയ്‌സ്വാൾ, റിഷഭ് പന്ത്, സായ് സുദർശൻ*, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുത്താർ, ജസ്പ്രിത് ബുംറ*, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, ശരൺഷ് ജെയിൻ
ഓഗസ്റ്റ് 15 മുതലാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ആരംഭിക്കുക. ഓഗസ്റ്റ് 23 നാണ് രണ്ടാം ടെസ്റ്റ് മത്സരം.