ചെന്നൈ ഡീൽ വിട്ടേക്കു, ഹാർദ്ദിക്കിനെ നൽകിയാൽ എന്തിനും തയ്യാർ, മുംബൈയ്ക്ക് മുന്നിൽ പുതിയ ഡീൽ ?
നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സാണ് ഹാര്‍ദ്ദിക്കിനായി ശക്തമായി മുന്നോട്ട് വന്നിട്ടുള്ളത്.
ഐപിഎല്‍ സീസണ്‍ ആരംഭിക്കാന്‍ മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഐപിഎല്‍ ട്രേഡ് ഡീലുകളെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നു. മുംബൈ ഇന്ത്യന്‍സ് വിടുമെന്ന് ഉറപ്പായ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കായി നിരവധി ടീമുകളാണ് മുന്നോട്ട് വന്നിട്ടുള്ളത്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സാണ് ഹാര്‍ദ്ദിക്കിനായി ശക്തമായി മുന്നോട്ട് വന്നിട്ടുള്ളത്. ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ എന്നിവരെ ഹാര്‍ദ്ദിക്കിന് പകരമായി നല്‍കാമെന്നാണ് ചെന്നൈ നല്‍കുന്ന വാഗ്ദാനം. എന്നാല്‍ ഓവര്‍സീസ് താരങ്ങള്‍ തങ്ങള്‍ക്ക് അധികമാണെന്നും പകരം ശിവം ദുബെയ്‌ക്കൊപ്പം ഒരു ഇന്ത്യന്‍ ബൗളറെ നല്‍കണമെന്നുമാണ് മുംബൈ ആവശ്യപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈ സൂപ്പര്‍ കിങ്ങ്‌സുമായി ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോഴും ഹാര്‍ദ്ദിക്കിനായി മറ്റൊരു ഫ്രാഞ്ചൈസി ശക്തമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഐപിഎല്ലില്‍ ഇതുവരെയും കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്ത ഡല്‍ഹി 2027 സീസണിന് മുന്നോടിയായി റിഷഭ് പന്തിനെ തിരികെ ഡല്‍ഹിയിലെത്തിച്ചിരുന്നു. ഹാര്‍ദ്ദിക്കിനായി അക്ഷര്‍ പട്ടേലിനെയും പൃഥ്വി ഷായെയും ട്രേഡ് വിന്‍ഡോയിലൂടെ നല്‍കാമെന്നാണ് ഡല്‍ഹി അറിയിച്ചിരിക്കുന്നത്.
ഹാര്‍ദ്ദിക്കിന്റെ വരവ് മികച്ച ഒരു ഓള്‍റൗണ്ടറെ ടീമിന് സമ്മാനിക്കും എന്നതിനൊപ്പം ഡല്‍ഹിക്ക് ഒരു ക്യാപ്റ്റന്‍സി ഓപ്ഷന്‍ കൂടിയാണ് നല്‍കുന്നത്. നിലവില്‍ ക്രുണാല്‍ പാണ്ഡ്യ ടീം വിട്ട ശേഷം മികച്ചൊരു സ്പിന്‍ ഓള്‍റൗണ്ടറെ കണ്ടെത്താന്‍ മുംബൈയ്ക്ക് സാധിച്ചിട്ടില്ല. ഈ സ്ലോട്ടില്‍ തിളങ്ങാന്‍ അക്ഷറിനാകും. എന്നാല്‍ പൃഥ്വി ഷായ്ക്ക് പകരം മറ്റേതെങ്കിലും താരത്തെയാകും മുംബൈ ആവശ്യപ്പെടുക. സമീര്‍ റിസ്വിയെ വിട്ടുനല്‍കാനാകും മുംബൈ ആവശ്യപ്പെടുക എന്നാണ് സൂചന. നേരത്തെ ചെന്നൈയുമായി ചര്‍ച്ചകള്‍ നടത്തവെ ഹാര്‍ദ്ദിക്കിന് പകരമായി ശിവം ദുബെ, ആയുഷ് മാത്രെ എന്നിവരെയാണ് മുംബൈ ആവശ്യപ്പെട്ടത്. എന്നാല്‍ മാത്രയെ നല്‍കാനാകില്ലെന്നും ബ്രെവിസിനെ നല്‍കാമെന്നും ചെന്നൈ അറിയിക്കുകയായിരുന്നു.ALSO READ: Hardik Pandya: കൊൽക്കത്ത നായകനായി ഹാർദിക് എത്തുമോ? താൽപര്യം പ്രകടിപ്പിച്ച് ചെന്നൈയും