1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. IFAB rules breel embolo red card error argentina

ആ തീരുമാനം തെറ്റായിരുന്നു, അർജൻ്റീനയ്ക്കെതിരെ എംബോളോയ്ക്ക് റെഡ് കാർഡ് നൽകിയതിൽ വ്യക്തത വരുത്തി IFAB

മത്സരത്തില്‍ മിസ്റ്റേക്കണ്‍ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട് രണ്ടാമത്തെ മഞ്ഞകാര്‍ഡ് കണ്ട് എംബോളോ പുറത്തായിരുന്നു.

Breel Embolo Red Card Argentina World Cup, Leandro Paredes VAR Decision, Embolo Fake Dive Controversy, Daily Mirror Football News Malayalam, FIFA World Cup Quarter Final Controversies 2026
ലോകകപ്പില്‍ ഏറെ വിവാദമായ സ്വിസ് താരം ബ്രീല്‍ എംബോളയുടെ ചുവപ്പ് കാര്‍ഡ് സംഭവത്തില്‍ വ്യക്തത വരുത്തി അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ്. എംബോളോയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് ഐഎഫ്എബിയുടെ വിശദീകരണം. മത്സരത്തില്‍ മിസ്റ്റേക്കണ്‍ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട് രണ്ടാമത്തെ മഞ്ഞകാര്‍ഡ് കണ്ട് എംബോളോ പുറത്തായിരുന്നു. പിന്നീട് 10 പേരായി ചുരുങ്ങിയതോടെയാണ് മത്സരത്തില്‍ അര്‍ജന്റീന വിജയം സ്വന്തമാക്കിയത്.
 
മത്സരത്തിന്റെ 72മത്തെ മിനിറ്റിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. സ്വിറ്റ്‌സര്‍ലന്‍ഡ് ഒരു ഗോള്‍ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവന്നതിന് പിന്നാലെയായിരുന്നു ഇത് സംഭവിച്ചത്. അര്‍ജന്റീനയുടെ ലിയാന്ദ്രോ പരേഡസ് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് മഞ്ഞകാര്‍ഡ് നല്‍കിയിരുന്നെങ്കിലും അര്‍ജന്റീനന്‍ താരം ഫൗള്‍ ചെയ്തില്ലെന്ന് കണ്ടെത്തിയതോടെയാണ് എംബോളോയ്ക്ക് മഞ്ഞകാര്‍ഡ് നല്‍കിയത്. നേരത്തെ ഒരു മഞ്ഞകാര്‍ഡുണ്ടായിരുന്ന താരം ഇതോടെ പുറത്താവുകയായിരുന്നു.
 
ഐഎഫ്എബിയുടെ മിസ്റ്റേക്കണ്‍ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട നിയമപ്രകാരമായിരുന്നു. ഇത് എന്നാല്‍ മിസ്റ്റേക്കണ്‍ ഐഡന്റിറ്റി നിയമം അത്തരത്തിലായിരുന്നില്ല ഉപയോഗിക്കേണ്ടിയിരുന്നതെന്ന് ഐഎഫ്എബി പറയുന്നത്. കാര്‍ഡ് തെറ്റായ കളിക്കാരനാണോ നല്‍കിയത് എന്ന് പരിശോധിക്കാന്‍ മാത്രമെ വാര്‍ ഉപയോഗിക്കാവു, അതിനപ്പുറം അവിടെ ഫൗള്‍ നടന്നിട്ടുണ്ടോ ഇല്ലെയോ എന്ന് പുനപരിശോധിക്കാനോ തിരുത്താനോ കഴിയില്ലെന്നാണ് ഐഎഫ്എബിയുടെ വിശദീകരണം.  അതായത് എംബോളയ്ക്ക് രണ്ടാം മഞ്ഞകാര്‍ഡ് നല്‍കിയത് തെറ്റെന്നാണ് ഐഎഫ്എബി വ്യക്തമാക്കിയത്.
 
ലോകകപ്പിലെ യുഎസ്എ - പരാഗ്വെ മത്സരത്തിലും സമാനസംഭവമുണ്ടായിരുന്നു. അന്ന് പരാഗ്വെ താരം മിഗ്വല്‍ അല്‍മിറോണിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് യുഎസ്എ താരം ടിം റീമിന് റഫറി മഞ്ഞകാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍ അല്‍മിറോണ്‍ മനപൂര്‍വം ഡൈവ് ചെയ്തതെന്ന് കണ്ടെത്തിയതോടെ റീമിന്റെ കാര്‍ഡ് റദ്ദാക്കി അല്‍മിറോണിന് മഞ്ഞകാര്‍ഡ് നല്‍കുകയായിരുന്നു. ലോകകപ്പില്‍ മിസ്റ്റേക്കണ്‍ ഐഡന്റിറ്റി നിയമപ്രകാരം വാര്‍ ഇടപെടുന്ന ആദ്യ സംഭവമായിരുന്നു ഇത്.ALSO READ: Mistaken Identity: എംബോളോ റെഡ് കാർഡിനു അർഹനോ? എന്താണ് 'മിസ്റ്റേക്കൺ ഐഡന്റിറ്റി'?
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
West Indies vs Pakistan, 1st Test: 'അയ്യയ്യേ നാണക്കേട്'; പാക്കിസ്ഥാനെ കണ്ടംവഴി ഓടിച്ച് വെസ്റ്റ് ഇൻഡീസ്