1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Patriot Movie Trailer

Patriot Movie Trailer: അടിച്ചു തൂഫാനാക്കി മമ്മൂട്ടിയും മോഹൻലാലും; പേട്രിയറ്റ് ട്രെയ്‌ലർ എത്തി

ഡോക്ടർ ഡാനിയൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്

Patriot Movie Trailer, patriot Trailer, Mammootty and Mohanlal Patriot
Patriot Trailer

Patriot Trailer: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' ട്രെയ്‌ലർ എത്തി. ആരാധകരെ ആവേശം കൊള്ളിക്കുന്ന രംഗങ്ങളടക്കം ഉൾക്കൊള്ളിച്ചാണ് ട്രെയ്‌ലർ. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരെയും ട്രെയ്‌ലറിൽ കാണിക്കുന്നുണ്ട്. 
 
ഡോക്ടർ ഡാനിയൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തെ സഹായിക്കാനെത്തുന്ന മിലിട്ടറി ഓഫീസർ ആണ് മോഹൻലാൽ കഥാപാത്രം. ആക്ഷൻ രംഗങ്ങൾക്കു ഏറെ പ്രാധാന്യം നൽകിയാണ് ട്രെയ്‌ലർ. മേയ് ഒന്നിനു ചിത്രം വേൾഡ് വൈഡായി തിയറ്ററുകളിലെത്തും. 


മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം തിയറ്ററുകളിലെത്തും. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സുഷിൻ ശ്യാം സംഗീതസംവിധാനം. 
About Writer
രേണുക വേണു
അടുത്ത ലേഖനം
'മുമ്പൊരിക്കലും ഇങ്ങനെയൊരു ശൂന്യത അനുഭവിച്ചിട്ടില്ല': മുത്തശ്ശന്റെ വിയോ​ഗത്തിൽ ഇഷാനി