സിനിമകളിൽ താടി വടിക്കാതെ അഭിനയിക്കുന്നതിന്റെ കാരണം ഇതാണ്; തുറന്നുപറഞ്ഞ് ഹരിശ്രീ അശോകൻ
"പടം നന്നായത് കൊണ്ട് അന്ന് അതൊന്നും ആളുകൾ ശ്രദ്ധിച്ചില്ല"
Harisree Ashokan
"താടി വടിക്കാതെ സിനിമകളിൽ അഭിനയിക്കുന്നതിന് കാരണം ഉണ്ട്. ഓരോ പടം കഴിഞ്ഞ് അടുത്തത് ഉണ്ടായിരുന്നു അന്ന്. അപ്പോൾ കണ്ടിന്യൂറ്റി പ്രശ്നം വരാതിരിക്കാൻ ആണ്. നിരന്ന് പടങ്ങൾ അല്ലേ, അപ്പോൾ വടിക്കാൻ നേരം ഇല്ല. അതുമാത്രമല്ല ഓരോ കാരണങ്ങൾ ഉണ്ട്, ശബരിമല നോമ്പ്, അല്ലെങ്കിൽ അലർജി എന്നൊക്കെ പറഞ്ഞിട്ടാണ് അഭിനയിക്കുന്നത്.
പടം നന്നായത് കൊണ്ട് അന്ന് അതൊന്നും ആളുകൾ ശ്രദ്ധിച്ചില്ല. ഇപ്പോൾ വ്യത്യസ്ത വേഷങ്ങൾ ചെയ്യാനുള്ള സമയം ഉണ്ട്. അങ്ങനെ ചെയ്‌താൽ മതിയെന്ന തോന്നലും ഉണ്ട്. മുന്നോട്ട് ഇങ്ങനെ പോയാൽ മതി. അതിന് മാത്രമുള്ള സിനിമകളെ ഇപ്പോൾ കമ്മിറ്റ് ചെയ്യുന്നുള്ളൂ"- ഹരിശ്രി അശോകൻ പറഞ്ഞു.