മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്നു
നേരത്തെ ഖാലിദ് റഹ്‌മാൻ-മമ്മൂട്ടി ചിത്രം ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു
ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകും. ഇന്ന് വൈകിട്ട് ആറിനാണ് ചിത്രത്തിന്റെ പേര് പുറത്തുവിടുക. പ്ലാൻ ബി മോഷൻ പിച്ചേഴ്‌സും യൂണിവേഴ്‌സൽ സിനിമാസും ചേർന്നാണ് നിർമാണം.
നേരത്തെ ഖാലിദ് റഹ്‌മാൻ-മമ്മൂട്ടി ചിത്രം ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഈ ചിത്രത്തിൽ നിന്ന് ഖാലിദ് റഹ്‌മാനെ നീക്കുകയോ ഖാലിദ് സ്വയം പിന്മാറുകയോ ആയിരുന്നു. പകരമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം എത്തുന്നത്.