നടന്മാരുടെ കാര്യമാണെങ്കിൽ എന്താ പ്രായമൊന്നും പറയാത്തത്, ഇതാണോ പത്രപ്രവർത്തനം, വിവാഹവാർത്തകൾ തള്ളി അനുഷ്ക

വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ അനുഷ്‌ക മാധ്യമപ്രവര്‍ത്തകരുടെ സമീപനത്തെയും വിമര്‍ശിച്ചു.

Anushka Shetty, Anushka Shetty Wedding, Anushka Shetty bhahubali, actress anushka, അനുഷ്ക ഷെട്ടി, അനുഷ്ക ഷെട്ടി കല്യാണം, അനുഷ്ക ഷെട്ടി ബാഹുബലി, നടി അനുഷ്ക,
Anushka Shetty
അഭിറാം മനോഹർ| Last Modified വെള്ളി, 20 മാര്‍ച്ച് 2026 (12:19 IST)
തെന്നിന്ത്യന്‍ നടി അനുഷ്‌ക ഷെട്ടിയെ സംബന്ധിച്ച് പ്രചരിച്ച വിവാഹ അഭ്യൂഹങ്ങള്‍
തള്ളി നടിയുടെ ഔദ്യോഗിക ടീം. 44 വയസുകാരിയായ താരം ഒരു ബിസിനസുകാരനുമായി വിവാഹിതയാകാന്‍ പോവുകയാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ അനുഷ്‌ക മാധ്യമപ്രവര്‍ത്തകരുടെ സമീപനത്തെയും വിമര്‍ശിച്ചു.

സ്ഥിരീകരിക്കാത്ത ഒരു കാര്യം എഴുതുന്നതും പ്രചരിപ്പിക്കുന്നതുമല്ല മാധ്യമപ്രവര്‍ത്തനമെന്ന് അനുഷ്‌കയുടെ ടീം വ്യക്തമാക്കി. ദിവസവും ഒരു വ്യക്തിയുടെ സ്വകാര്യജീവിതം വാര്‍ത്തയാക്കുമ്പോള്‍ കുറഞ്ഞ പക്ഷം ഔദ്യോഗിക സ്ഥിരീകരണം വരെയെങ്കിലും കാത്തിരിക്കാം. എന്തിനാണ് പ്രായത്തെ ഹൈലൈറ്റ് ചെയ്തുകൊണ്ട് തലക്കെട്ടുകള്‍ കൊടുക്കുന്നത്. പ്രായം ഇത്ര വലിയ പ്രശ്‌നമാണെങ്കില്‍ എന്തുകൊണ്ട് നടന്മാരോട് ഇങ്ങനെ ചെയ്യുന്നില്ല.

വിവാഹം പൂര്‍ണമായും വ്യക്തിപരമായ വിഷയമാണെന്നും അത് 'ബ്രേക്കിങ് ന്യൂസ്' ആക്കേണ്ട കാര്യമല്ലെന്നും ടീം വ്യക്തമാക്കി. നിരന്തരം ഇത്തരം ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നും നടന്മാര്‍ക്ക് നല്‍കുന്ന അതേ മാന്യതയും ബഹുമാനവും നടിമാര്‍ക്കും നല്‍കു എന്നും അനുഷ്‌കയുടെ ടീം ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :