1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Antony Varghese Pepe share a photo with Actor Suriya

'276 ദിവസം കാത്തിരുന്നു'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി വർ​ഗീസ് പെപ്പെ

വിശ്വനാഥ് ആൻഡ് സൺസിന്റെ ടീസർ പുറത്തു വന്നതിനു പിന്നാലെയാണ് പെപ്പെ ചിത്രം പങ്കുവെച്ചത്

Antony Varghese Pepe, Actor Suriya, vishwanath and sons, mamitha baiju, ആൻ്റണി വർഗീസ് പെപ്പെ, നടൻ സൂര്യ, വിശ്വനാഥും മക്കളും, മമിത ബൈജു
Antony Varghese Pepe
തമിഴ് നടൻ സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി വർ​ഗീസ് പെപ്പെ.  'വിശ്വനാഥ് ആൻഡ് സൺസ്' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് താൻ അദ്ദേഹത്തെ കണ്ടെതന്നും ഈ ചിത്രം പങ്കുവെക്കാൻ 276 ദിവസം കാത്തിരുന്നുവെന്നും പെപ്പെ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ചിത്രത്തിന്റെ ടീസർ പുറത്തു വന്നതിനു പിന്നാലെയാണ് പെപ്പെ ചിത്രം പങ്കുവെച്ചത്.
 
‘മറ്റൊരു ഫാൻ ബോയ് നിമിഷം കാമറയിൽ പകർത്തി. ഈ ചിത്രം പങ്കുവയ്ക്കാൻ 276 ദിവസമാണ് ഞാൻ കാത്തിരുന്നത്. വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞാൻ സൂര്യ സാറിനെ കണ്ടുമുട്ടിയത്. അവിടെ വച്ച്, ഒരു ഫൈറ്റിങ് സീൻ അദ്ദേഹം വളരെ മികച്ച രീതിയിൽ ആക്കിമാറ്റുന്നത് ഞാൻ കണ്ടു. അദ്ദേഹവുമായി കുറച്ചു സംസാരിക്കാനും ഒരു ഫ്രെയിമിൽ ഒരുമിച്ചെത്താനും കഴിഞ്ഞു. അതിൽ എനിക്ക് വളരെയേറെ സന്തോഷമുണ്ട്.. സൂര്യ സാറിനും പ്രിയപ്പെട്ട വെങ്കി അറ്റ്ലൂരിക്കും ഒരു ബ്ലോക്ക്ബസ്റ്റർ യാത്ര നേരുന്നു’’- പെപ്പെ കുറിച്ചു
 
'ലക്കി ഭാസ്‌കര്‍' എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക്  ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വനാഥ് ആൻഡ് സൺസ്. നാല്‍പ്പതുകാരനായ നായകനും ഇരുപതികാരി നായികയും തമ്മിലുള്ള പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. മിമിത ബൈജുവാണ് ചിത്രത്തിലെ നായിക. സൂര്യയുടെ പിന്നാലെ നടന്ന് പ്രണയിക്കുന്ന നായികയെയാണ് ടീസറിൽ കാണാനാവുന്നത്. തന്നെക്കാള്‍ 20 വയസ്സ് പ്രായക്കുറവുണ്ട് എന്ന് സൂര്യ പറയുമ്പോഴും, എനിക്കതില്‍ പ്രശ്‌നമില്ല എന്ന് മമിത പറയുന്നു. കോമഡിയും റൊമാന്‍സുമൊക്കെയായി കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിന്റെ 1.44 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 
 
അടുത്ത ലേഖനം
'ഹിന്ദി വരികളെക്കുറിച്ച് ഒരു ധാരണയുമില്ല'; വിവാദ ​ഗാനത്തിൽ നോറ ഫത്തേഹി